അഞ്ച് വര്ഷത്തെ സന്തോഷത്തിനിടയിലെ ഈ ദുഃഖം എനിക്ക് സഹിക്കാൻ കഴിയില്ല ഭാവന 

മലയാള സിനിമയിലെ പ്രിയങ്കരിയായ ഭാവന ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്, അതുപോലെ താരത്തിന്റെ ജീവിതത്തെ കുറിച്ചും ഭർത്താവ് നവീനെ കുറിച്ചും താരം പറയുന്നു, ഒപ്പം മറ്റൊരു ദുഃഖ വാർത്തയെ കുറിച്ചും താരം പറയുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ അഞ്ചാം വിവാഹ വാർഷികം. ഈ സന്തോഷ വാർത്ത താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നെത്തിയത്. തന്റെ ജീവിതം അഞ്ചാം വർഷത്തിൽ വന്നു ചേർന്നിരിക്കുകയാണ്, ഇങ്ങനെ കുറിച്ച് കൊണ്ട് താരം ഭർത്താവ് നവീനുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചു, എന്നാൽ ഈ അഞ്ചു വർഷത്തിൽ തന്റെ ജീവിതത്തിലെ വലിയ ഒരു ദുഃഖം അത് താങ്ങാൻ കഴിയില്ല. തന്റെ അച്ഛൻ തന്നെ വിട്ടുപോയ രംഗം ഇന്നും തനിക്കു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല,

തന്റെ എല്ലാ കാര്യത്തിന് ഒരു വഴികാട്ടി ആയിരുന്നു തന്റെ അച്ഛൻ. അച്ഛന്റെ വിയോഗം വളരെ അപ്രതീഷിതമായിട്ടാണ് നടന്നിരുന്നത്, തന്റെ ജീവിത്തിലെ സന്തോഷത്തിലെ ഏറ്റവും വലിയ ദുഃഖം, ഇപ്പോൾ എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല എന്നുള്ള വാർത്ത എനിക്ക് സഹിക്കാൻ കഴിയില്ല താരം പറയുന്നു, തന്റെ ആറുവർഷത്തെ പ്രണയം ആയിരുന്നു നവീനുമായി, നല്ലൊരു സൗഹൃദം പിന്നീട് വിവാഹത്തിൽ കലാശിച്ചു, തന്റെ എല്ലാ കാര്യത്തിന് സപ്പോർട്ട് ചെയ്യുന്ന ഒരു നല്ല ഭർത്താവാണ് നവീൻ ഭാവന  പറയുന്നു

Previous articleമോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ റിഷഭ് ഷെട്ടിയും?
Next articleനെഞ്ചിൽ എംജിആറിന്റെ ടാറ്റൂ പതിപ്പിച്ച് നടൻ വിശാൽ