‘മാളികപ്പുറം’ സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകമായി എത്തുന്ന സിനിമയാണ് ‘മാളികപ്പുറം’. ആരാധകർ ഏറെ പ്രതീക്ഷയോടെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു.ഇപ്പോഴിതാ സിനിമയുടെ പുതിയ…

ഉണ്ണി മുകുന്ദൻ നായകമായി എത്തുന്ന സിനിമയാണ് ‘മാളികപ്പുറം’. ആരാധകർ ഏറെ പ്രതീക്ഷയോടെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു.ഇപ്പോഴിതാ സിനിമയുടെ പുതിയ വിശേഷം അറിയിക്കുകയാണ് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ.

മാളികപ്പുറം സിനിമയ്ക്ക് ക്ലീൻ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.സിനിമ ഉടൻ റിലീസിനെത്തുമെന്നാണ് കരുതുന്നത്. ഒരു കൊച്ചു പെൺകുട്ടി തന്റെ സൂപ്പർഹീറോ അയ്യപ്പനെ കാണാൻ കാത്തിരിക്കുന്നതാണ് സിനിമയുടെ പ്രമേയം.ഉണ്ണി മുകുന്ദനെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.

മമ്മൂട്ടിയും മാളികപ്പുറം സിനിമയുടെ ഭാഗമാവുന്നുണ്ട്. മമ്മൂട്ടിയാണ് മാളികപ്പുറത്തിന്റെ ചരിത്രപശ്ചാത്തലം സിനിമയിൽ വിശദീകരിക്കുന്നത്
ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്ന് മാളികപ്പുറം നിർമിക്കുന്നത്.