രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യം, സ്വപ്നം പോലെ തോന്നുന്നു!!! അമ്മയെ കുറിച്ച് മാധുരി ദീക്ഷിത്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചത്. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 90ാംവയസ്സില്‍ താരത്തിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചത്. താരം തന്നെയായിരുന്നു അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവച്ചിരുന്നത്.…

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചത്. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 90ാംവയസ്സില്‍ താരത്തിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചത്. താരം തന്നെയായിരുന്നു അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ അമ്മയുടെ ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

‘ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു. ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തെ മുറുകെ പിടിക്കാനും ആഘോഷിക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. ഒരുപാട് പേര്‍ക്ക് അമ്മ ഒരുപാട് എന്തൊക്കെയോ നല്‍കി. ഒരുപാട് മിസ് ചെയ്യും അമ്മയെ.

പക്ഷേ ഓര്‍മ്മകളിലൂടെ അമ്മ എന്നും ഞങ്ങളില്‍ ജീവിക്കും. അമ്മയുടെ ഹ്യൂമര്‍ സെന്‍സ്, പോസിറ്റിവിറ്റി, പ്രസരിപ്പ്- എല്ലാം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഞങ്ങളിലൂടെ ഞങ്ങളിനി അമ്മയെ ആഘോഷിക്കും… ഓം ശാന്തി ഓം… ‘- എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മാധുരി കുറിച്ചത്.

താരങ്ങളായ രവീണ ടണ്ടന്‍, ദിയ മിര്‍സ എന്നിവരടക്കം പല പ്രമുഖരും മാധുരിയുടെ പോസ്റ്റിന് താഴെ ആദരാജ്ഞലികള്‍ നേരുന്നുണ്ട്. മാധുരിയുടെ ഭര്‍ത്താവ് ഡോ. ശ്രീറാമും അമ്മയെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കിട്ടിട്ടുണ്ട്.

‘ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ, സ്‌നേഹലത ദീക്ഷിത് ഇന്ന് രാവിലെ ഏറെ സമാധാനത്തോടെ പ്രിയപ്പെട്ടവരുടെ സാമീപ്യത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ്. പക്ഷേ എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം സ്‌നേഹത്തിലും പിന്തുണയിലും എനിക്കിത് താങ്ങാനുള്ള കരുത്ത് കിട്ടുകയാണ്.

അമ്മ ശരിക്കും ഒരു വിശുദ്ധയായിരുന്നു എന്ന് പറയാം. ആ അറിവും, ക്ഷമയും, ജീവിതത്തോടുള്ള മനോഭാവവും, തമാശകള്‍ പറയാനുള്ള അസാധ്യമായ കഴിവും എല്ലാം ഏവരെയും വലിച്ചടുപ്പിക്കുന്നതായിരുന്നു. ഒരുപാട് മിസ് ചെയ്യും അമ്മയെ. പക്ഷേ ഓര്‍മ്മകളിലൂടെ എന്നെന്നും അമ്മ ഞങ്ങളില്‍ ജീവിക്കും…’- ഡോ. ശ്രീറാം കുറിച്ചു.

 

View this post on Instagram

 

A post shared by Madhuri Dixit (@madhuridixitnene)