മഹാവീര്യറിന്റെ കോസ്റ്റ്യും റിവീല്‍..!! കൗതുകമുണര്‍ത്തിയ ആ വസ്ത്രങ്ങള്‍ ഇതാ!!

മലയാളി സിനിമാ പ്രേമികള്‍ക്ക് പുതുമയുണര്‍ത്തുന്ന ഒരു തീയറ്റര്‍ അനുഭവമായിരിക്കും മഹാവീര്യര്‍ എന്ന സിനിമ എന്നതില്‍ സംശയമില്ല. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തിലെ പ്രധാന ആകര്‍ഷണം പോസ്റ്ററില്‍ പ്രിയപ്പെട്ട താരങ്ങള്‍ അണിഞ്ഞെത്തിയ വേഷവിധാനങ്ങള്‍…

മലയാളി സിനിമാ പ്രേമികള്‍ക്ക് പുതുമയുണര്‍ത്തുന്ന ഒരു തീയറ്റര്‍ അനുഭവമായിരിക്കും മഹാവീര്യര്‍ എന്ന സിനിമ എന്നതില്‍ സംശയമില്ല. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തിലെ പ്രധാന ആകര്‍ഷണം പോസ്റ്ററില്‍ പ്രിയപ്പെട്ട താരങ്ങള്‍ അണിഞ്ഞെത്തിയ വേഷവിധാനങ്ങള്‍ തന്നെ ആയിരുന്നു. ഇപ്പോഴിതാ ഈ വസ്ത്രങ്ങളുടെ റിവീല്‍ വിഡീയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ഫാന്റസി കോര്‍ട്ട്‌റൂം ഡ്രാമ സിനിമയാണ് മഹാവീര്യര്‍.

സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഒപ്പം തന്നെ നടന്ന കോസ്റ്റ്യും റിവീല്‍ വീഡിയോ ശ്രദ്ധ നേടുകയാണ്. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു മഹാവീര്യറിലെ കോസ്റ്റ്യും റിവീല്‍ നടന്നത്. എം. മുകുന്ദന്റെ കഥയില്‍ എബ്രിഡ് ഷൈനാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍

യുവ താരം നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മഹാവീര്യര്‍’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെ പ്രിയതാരങ്ങളുടെ കോസ്റ്റിയൂം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കജോല്‍ ഗാര്‍ഗ് ആണ് സിനിമയുടെ കോസ്റ്റ്യും ഡിസൈനര്‍. കോസ്റ്റിയൂമില്‍ മാത്രമല്ല.. മുഴുവന്‍ സിനിമ തന്നെ പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യവിരുന്നായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഈ സിനിമയില്‍ ലാല്‍,

ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് എത്തുന്നു.