‘ചോദിച്ച പൈസ കൊടുത്തിട്ടുണ്ട്’! പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ത്ഥത കാണിക്കണ്ടേ!!! നൂറിന്‍ ഷെരീഫിനോട് നിര്‍മ്മാതാവും സംവിധായകനും

നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രാജു ഗോപിയും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും രംഗത്ത്. പുതിയ ചിത്രമായ സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍…

നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രാജു ഗോപിയും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും രംഗത്ത്. പുതിയ ചിത്രമായ സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ അടക്കം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും താരം എത്തിയില്ലെന്നാണ് ആരോപണം.

പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന് എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിര്‍മ്മാതാവ് രാജു ഗോപി ആരോപിക്കുന്നു. നൂറിന്‍ ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായും സംവിധായകന്‍ പറഞ്ഞു.

‘ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ എത്ര ആള്‍ കൂടി കേറുമായിരുന്നു. പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ത്ഥത കാണിക്കണം അതല്ലെ മനസാക്ഷി. ഒരു മെസേജ് ചെയ്താല്‍ മറുപടിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ‘എന്നെ ഓര്‍ത്തിട്ടാണോ അത്രയും കോടി മുടക്കിയത്’ എന്ന് ഡയറക്ടറോട് ചോദിച്ചെന്നും
രാജു ഗോപി പറഞ്ഞു.

നൂറിന്‍ ഇല്ലാത്തതിന്റെ പേരില്‍ പല ചാനല്‍ പരിപാടികളും നഷ്ടമായതായി സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും പറഞ്ഞു. ‘ചാനലുകളില്‍ പ്രൊമോഷന് പോകുമ്പോള്‍ നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് അവര്‍ പറയുന്നത്. അത്രയും ഫേമസ് ആയിട്ടുള്ള മറ്റാരുമില്ല. പിന്നെയുള്ളത് അജു വര്‍ഗീസ് ആണ്. അദ്ദേഹത്തിന് ഗസ്റ്റ് റോള്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ലവേഴ്സ് ചാനലില്‍ അപരന്മാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയില്‍ സ്ലോട്ട് കിട്ടിയപ്പോള്‍ അവിടെയൊരു അഭിമുഖം നടത്തിയിരുന്നു. പക്ഷേ അവര്‍ അത് കട്ട് ചെയ്ത് കളഞ്ഞു. താരമൂല്യം ഇല്ലാത്തത് കൊണ്ട് അത് പുറത്തുവന്നില്ല.

ചാനലുകാരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ലാത്തതുകൊണ്ടാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീരിക്കേണ്ടതായി വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് നൂറിന്‍ ഉണ്ടോ എന്ന് മാത്രമാണെന്നും സംവിധായകന്‍ പറയുന്നു.