കലണ്ടര്‍ സിനിമയാണ് എന്നെ രോഗിയാക്കിയത്, തുറന്ന് പറഞ്ഞ് മഹേഷ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മഹേഷ്. അഭിനേതാവിനപ്പുറം സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് മഹേഷ്. പൃഥ്വിരാജും നവ്യനായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലണ്ടര്‍ എന്ന സിനിമയാണ് മഹേഷ് സംവിധാനം ചെയ്തത്. കൂടാതെ സുരേഷ് ഗോപി…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മഹേഷ്. അഭിനേതാവിനപ്പുറം സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് മഹേഷ്.
പൃഥ്വിരാജും നവ്യനായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലണ്ടര്‍ എന്ന സിനിമയാണ് മഹേഷ് സംവിധാനം ചെയ്തത്. കൂടാതെ സുരേഷ് ഗോപി നായകനായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയതും മഹേഷ് ആയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലണ്ടര്‍ സിനിമ സംവിധാനം ചെയ്തത് വലിയ അബദ്ധമായി പോയെന്ന് മഹേഷ് തുറന്ന് പറഞ്ഞത്.

മഹേഷിന്റെ വാക്കുകള്‍,
കലണ്ടര്‍ സിനിമയെടുത്തതോടെ ഞാന്‍ രോഗിയായി മാറി. നടന്‍ പ്രതാപ് പോത്തന്റെ രണ്ടാം വരവ് കലണ്ടറിലൂടെയായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഈ ചിത്രം ചെയ്തത് അബദ്ധമായി പോയെന്ന രീതിയില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഓര്‍മ്മിക്കേണ്ട ഒരു കാര്യം ലാല്‍ ജോസിന്റേയും മറ്റ് സിനിമകളില്‍ അദ്ദേഹത്തെ ഓര്‍ക്കാര്‍ കാര്യം ഈ ചിത്രത്തില്‍ കൂടിയാണ്. കുറ്റം പറയാന്‍ എല്ലാവര്‍ക്കും പറ്റും. എന്നാല്‍ എല്ലാവരും വിചാരിക്കുന്നത് അവര്‍ക്ക് കുറ്റം പറയാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ട്. എന്നാല്‍ എന്താണ് യോഗ്യത എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ അവര്‍ക്ക് പറ്റില്ല.