ഉണ്ണി മുകുന്ദന് നായകനാവുന്ന പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി സംവിധാനം ചെയ്യുന്നത്. ചിത്രം പാക്കപ്പായ സന്തോഷം ഉണ്ണി മുകുന്ദന് തന്നെയാണ് പങ്കുവച്ചത്. യുട്യൂബില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചതിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ജനുവരി 17-നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന് എത്തുന്നത്. സാമൂഹിക പ്രധാന്യമുള്ള വിഷയത്തിനെ ഹാസ്യം ചേര്‍ത്താണ് അവതരിപ്പിച്ചത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയാവുന്നത്.
കിളിപോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വിനയ് ഗോവിന്ദ്. ത്രീ കിംഗ്സ്, റോമന്‍സ്, ഗുലുമാല് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കന്ദ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.
കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ ജലീന്, പ്രക്ഷാലി ജെയിന്, സജീവ് സോമന്, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാം സി എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് മഹേഷ് നാരായണനാണ്.