ആരാധകർക്ക് ‘മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം” സ്വന്തമാക്കാൻ അവസരം !!

ഏപ്രിൽ 14നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഈ പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്‌പെഷ്യൽ സമ്മാനം നേടാനുള്ള അവസരം…

ഏപ്രിൽ 14നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഈ പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്‌പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റൽ പോസ്റ്ററുകൾ ലലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കും എന്നാണ് പറഞ്ഞുവരുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. ഇത് ആദ്യമായാണ് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇത്തരത്തിൽ ഒരു ഗെയിം ചേഞ്ചിങ് ഇനിഷേറ്റിവ് നടപ്പിലാക്കുന്നത്. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാൻ സാധിക്കും

ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും പ്രശാന്ത് പിള്ള സംഗീതവും നിർവഹിക്കുന്ന സിനിമയാണിത്‌