ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നീട് ഞാൻ സമ്മതിക്കുകയായിരുന്നു

സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്ബിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച്‌ പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയാണ് മാളവിക. ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്ബിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച്‌ പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയാണ് മാളവിക. ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേഷകരുടെ ഇഷ്ട്ടം നേടിവരുകയാണ് അഞ്ജന. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് മാളവിക അഭിനയിച്ച പൊന്നമ്പിളി എന്ന പരമ്പരയിൽ നായകനായി എത്തിയ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. അതിനു പിന്നാലെ മഞ്ഞിൽവിരിഞ്ഞ പൂവിൽ നായകനായി അഭിനയിക്കുന്ന യുവ കൃഷ്ണയുടെ വിവാഹ നിശ്ചയം   കൂടി കഴിഞ്ഞതോടെ മാളവികയിലേക്ക് ആയി ആരാധകരുടെ കണ്ണുകൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് മാളവിക.

അച്ഛന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു എന്റെ വിവാഹം. എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അച്ഛൻ പോയത് എനിക്ക് വലിയ ഷോക്ക് ആയിരുന്നു. അതോടെ വിഷാദത്തിലും ആയിരുന്നു ഞാൻ കുറച്ച് നാളുകൾ. ആ സമയത്ത് അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് കുറിച്ച് നേരുത്തെ ഒന്നും ഞാൻ അധികം ചിന്തിച്ചിരുന്നില്ല. എന്നാൽ  ഇപ്പോൾ ചെറിയ സ്വപ്‌നങ്ങൾ ഒക്കെ ഉണ്ട്. വലിയ രീതിയിൽ ലക്ഷങ്ങൾ മുടക്കിയുള്ള ആഡംബര വിവാഹത്തിനോട് ഒന്നും എനിക്ക് താൽപ്പര്യം ഇല്ല. ചെറിയ രീതിയിൽ ഏതെങ്കിലും അമ്പലത്തിന്റെ നടയിൽ വെച്ച് എനിക്ക് എന്റെ ചെറുക്കന്റെ കൈ പിടിക്കണം. അതും ലളിതമായ ചടങ്ങിൽ കൂടി. അതൊക്കെ ഇടയ്ക് ഞാൻ ഓർക്കാറുണ്ട്. എന്നാൽ അതൊക്കെ നടക്കുമോ എന്ന് അറിയില്ല എന്നും താരം പറഞ്ഞു.

അച്ഛന്റെ വിയോഗത്തോടെ അഭിനയത്തിൽ നിന്ന് കുറച്ച് നാളുകൾ വിട്ട് നിൽക്കാം എന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത്. അങ്ങനെ ആണ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചത്. എന്നാൽ വീണ്ടും പൊന്നമ്പിളിയുടെ നിർമ്മാതാവ് ആണ് എന്നെ വീണ്ടും അഭിനയത്തിലേക്ക് കൂട്ടി കൊണ്ട് വന്നത്. അവസരങ്ങൾ എപ്പോഴും നമ്മളെ തേടി വരില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ആണ് വീണ്ടും ഞാൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത് എന്നും മാളവിക പറഞ്ഞു.