അച്ഛന്റെ മകള്‍!! കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് തോട്ടിയും പിടിച്ച് ആന പാപ്പാനായി മാളവിക

പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് നടന്‍ ജയറാമിന്റേത്. ജയറാമിന്റെയും പാര്‍വതിയുടെയും പാതയില്‍ തന്നെയാണ് മക്കളും. കാളിദാസ് യുവനായകന്മാരില്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. മാളവിക ഫോട്ടോഷൂട്ടുകളുമായും ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. സിനിമയേക്കാള്‍ തനിക്ക് മോഡലിങാണ് താല്‍പര്യമെന്നും മാളവിക പറഞ്ഞിട്ടുണ്ട്. മാളവിക…

പ്രേക്ഷകരുടെ ഇഷ്ട താര കുടുംബമാണ് നടന്‍ ജയറാമിന്റേത്. ജയറാമിന്റെയും പാര്‍വതിയുടെയും പാതയില്‍ തന്നെയാണ് മക്കളും. കാളിദാസ് യുവനായകന്മാരില്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. മാളവിക ഫോട്ടോഷൂട്ടുകളുമായും ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു.
സിനിമയേക്കാള്‍ തനിക്ക് മോഡലിങാണ് താല്‍പര്യമെന്നും മാളവിക പറഞ്ഞിട്ടുണ്ട്. മാളവിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ താരപുത്രി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ഇതാ മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. ആന പാപ്പാന്റെ ലുക്കില്‍ കറുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് കൈയ്യില്‍ തോട്ടിയും പിടിച്ച് ആനയ്‌ക്കൊപ്പം നടന്നു വരുന്ന മാളവിക ആണ് വീഡിയോയില്‍.

നടന്‍ ജയറാമിന് അഭിനയത്തോട് മാത്രമല്ല കമ്പം, ആനയോട് ചെണ്ടയോടുമെല്ലാം ഉള്ള താത്പര്യം വളരെ പ്രസിദ്ധമാണ്. സ്വന്തമായി ആനയുള്ള താരവും ജയറാം ആണ്. ജയറാം ആന പ്രേമിയായി അഭിനയിച്ച ആനച്ചന്തം എന്ന ചിത്രത്തിലെ വേണു ഗോപാല്‍ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് മാളവിക ആനയേയും പിടിച്ച് വരുന്നത്. കാളിദാസ് ഉള്‍പ്പെടെ നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

അടുത്തിടെ മാളവികയുടെ മായം സെയ്തായ് പൂവേ എന്ന റൊമാന്റിക് മ്യൂസിക് ആല്‍ബം പുറത്തിറങ്ങിയിരുന്നു. അശോക് സെല്‍വനും മാളവികയും ഒന്നിച്ച ഗാനം വൈറലായിരുന്നു.