വസ്ത്ര ധാരണം ശരിയല്ലെന്ന് കമന്റുകൾ! വീട്ടുകാർക്ക് വിഷമം; മാളവിക 

മലയാള സിനിമാ മേഖലയിൽ നിറസാനിദ്യമായ നടിയാണ് മാളവിക മേനോൻ, അടുത്ത കാലത്ത് പൊതുവേദികളിലും ഉദ്ഘാടന പരിപാടികളിലും മാളവിക മേനോൻ സജീവമാണ്, എന്നാൽ  കടുത്ത സൈബർ ആക്രമണങ്ങളും നടിക്ക് നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണം ശരിയല്ലെന്ന കുറ്റപ്പെടുത്തൽ ആണ് നടിക്ക് നേരെ മിക്കപ്പോഴും വരുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ചൊക്കെ തുറന്ന് സംസാരിക്കുകയാണ് മാളവിക മേനോൻ. വസ്ത്രത്തിന്റെ പേരിൽ വരുന്ന വിമർശനം സെലിബ്രിറ്റികളായത് കൊണ്ടാണെന്ന് കരുതുന്നു,

ഇന്നത്തെ തലമുറയിലെ കുട്ടികൾ അവർക്കിഷ്ടമുള്ള സ്റ്റെെലിഷായ വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. അത് കാണുമ്പോൾ പ്രശ്നമില്ലെങ്കിൽ പിന്നെ ഇത് കാണുമ്പോൾ പ്രശ്നമുണ്ടാകുന്നത് എങ്ങനെയെന്ന് എനിക്കൊട്ടും മനസിലാവുന്നില്ല, മോശം കമന്റുകൾ കാണുമ്പോൾ വീട്ടുകാർക്ക് വിഷമം തോന്നാറുണ്ടു.ന്തിനാണ് വായിക്കാൻ പോകുന്നതെന്ന് ഞാൻ ചോദിക്കും. അതൊന്നും ശ്രദ്ധിക്കേണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒരു ഫേക്ക് അക്കൗണ്ട് എടുത്ത് തിരിച്ച് മറുപടി കൊടുക്കാൻ പറയുമെന്നും മാളവിക തമാശയായി പറഞ്ഞു

തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ ആദ്യമാെക്കെ വിഷമിപ്പിച്ചിട്ടുണ്ടു. ഇപ്പോൾ തനിക്ക് മാത്രമല്ല, അവർക്ക് തോന്നുന്ന ഏത് താരത്തെയും അധിക്ഷേപിക്കുന്നുണ്ടെന്നും മാളവിക പറയുന്നു. നമ്മളെ പരിചയമില്ലാത്ത, നമ്മളെക്കുറിച്ച് ഒന്നുമറിയാത്ത ഏതോ അവിടെ ഇരിക്കുന്ന ആൾ നമ്മളെ പറ്റി അനാവശ്യം പറയുമ്പോൾ അതിൽ വേദനിക്കേണ്ട കാര്യമെന്താണെന്നും മാളവിക ചോദിക്കുന്നു. സഹിക്കാൻ പറ്റാതാകുമ്പോൾ വീട്ടുകാർ പറഞ്ഞിട്ട് തന്നെ താൻ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ പരമാവധി മിണ്ടാതിരിക്കും. പക്ഷെ പറയാൻ തുടങ്ങിയാൽ ഒറ്റ വാക്കായിരിക്കും, നടി പറയുന്നു