പതിനേഴ് വർഷത്തിന് ശേഷം മല്ലിയും അപ്പയും കണ്ടുമുട്ടിയപ്പോൾ!!

പതിനേഴ് വർഷത്തിന് ശേഷം അപ്പയെ കണ്ട സന്തോഷം പങ്കിട്ട് മല്ലി. നടി മാളവിക നായറാണ് കറുത്ത പക്ഷികളിലെ മല്ലിയും അപ്പയും കണ്ടുമുട്ടിയതിന്റെ വിശേഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ മനോഹരമായ ഈ നിമിഷം ഫോട്ടോയിലാക്കിയത് നടൻ…

പതിനേഴ് വർഷത്തിന് ശേഷം അപ്പയെ കണ്ട സന്തോഷം പങ്കിട്ട് മല്ലി. നടി മാളവിക നായറാണ് കറുത്ത പക്ഷികളിലെ മല്ലിയും അപ്പയും കണ്ടുമുട്ടിയതിന്റെ വിശേഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ മനോഹരമായ ഈ നിമിഷം ഫോട്ടോയിലാക്കിയത് നടൻ രമേഷ് പിഷാരടിയാണ്. വർഷം കുറേയായാലും എന്റെ അപ്പയ്ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.

”17 വർഷങ്ങൾക്ക് ശേഷം മല്ലി അപ്പയെ കണ്ടപ്പോൾ! അതെ, സമയം എത്ര വേഗത്തിൽ പറക്കുന്നുവെന്ന് ചിത്രം വ്യക്തമായി ചിത്രീകരിക്കുന്നു, എന്നിട്ടും ഒരാൾ അചഞ്ചലനായി തുടരുന്നു-മമൂക്ക,: ഈ മനോഹരമായ ചിത്രത്തിൽ ക്ലിക്ക് ചെയ്തതിന് രമേശേട്ടാ നന്ദി” എന്നാണ് ചിത്രത്തിനൊപ്പം മാളവിക കുറിച്ചത്. അമ്മ മീറ്റംഗിനെത്തിയപ്പോഴായിരുന്നു ഇവരുടെ കൂടിക്കാഴ്ച.

കറുത്ത പക്ഷികളിലൂടെ ബാലതാരമായി അരങ്ങേറിയ നടിയാണ് മാളവിക. നായികയായി അരങ്ങേറുന്നതിന് മുൻപ് മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിച്ചിരുന്നു. കറുത്ത പക്ഷിയിലെ മകളോടുള്ള വാത്സല്യമാണ് ഇന്നും അദ്ദേഹത്തിന് എന്നോടുള്ളതെന്ന ഒരു അഭിമുഖത്തിൽ മാളവിക വ്യക്തമാക്കിയിരുന്നു. കരിയറുമായി പഠനവുമായി നീങ്ങുന്നതിനിടയിൽ പഠനത്തിലാണ് താരം കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. മാളവിക നായർ യെസ് യുവർ ഓണർ, കാണ്ഡഹാർ, ശിക്കാർ, നോട്ടി പ്രൊഫസർ, ഡഫേദാർ, ജോർജേട്ടൻസ് പൂരം, ഭ്രമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു