ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കൊടിയ മര്‍ദ്ദനം…! മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്..!

ബാംഗ്ലൂരിലെ ഒരു കോളേജില്‍ വെച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ക്രൂര മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. കൊള്ളാര്‍ ഉള്ള ശ്രീ ചന്നെഗൗഡ കോളേജില്‍ ആണ് മലയാളി…

ബാംഗ്ലൂരിലെ ഒരു കോളേജില്‍ വെച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ക്രൂര മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. കൊള്ളാര്‍ ഉള്ള ശ്രീ ചന്നെഗൗഡ കോളേജില്‍ ആണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൈശാചികമായ ഈ പ്രവര്‍ത്തി നടന്നിരിക്കുന്നത്.

മര്‍ദ്ദനം ഏറ്റ വിദ്യാര്‍ത്ഥികളിലൊരാള്‍ എടുത്തെന്ന് കരുതുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 2020- 2021 ബാച്ചിലേക്ക് ബി.എസ്.സി നഴ്‌സിംഗ് അഡ്മിഷല്‍ എടുത്ത നാല്‍പ്പതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് ശ്രീ ചന്നെഗൗഡ കോളേജില്‍ വെച്ച് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

അത്യാവശ്യ സൗകര്യങ്ങളോ റെഗുലര്‍ ക്ലാസുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ക്യാന്‍സെല്‍ ചെയ്യുകയുണ്ടായി. ഇതേ തുടര്‍ന്ന് കോളേജിലെ തന്നെ ഒരു അധ്യാപികയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു വിദ്യര്‍ത്ഥികള്‍ ഇന്ന് രാവിലെ കോളേജില്‍ എത്തിയത്.

പക്ഷേ അപ്രതീക്ഷിതമായൊരു നീക്കമാണ് അവിടെ ഈ വിദ്യാര്‍ത്ഥി സംഘത്തിന് നേരെ നടന്നത്. സര്‍ട്ടിഫിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടന്നത്. ഇവരോട് പുറത്ത് പോകാന്‍ ആഹ്വാനം ചെയ്യുന്നതും അടി കിട്ടിയപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കം നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.