എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദൻ; ‘മാളികപ്പുറം’ പുതിയ പോസ്റ്റർ കാണാം

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’. സിനിമയുടെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ…

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’. സിനിമയുടെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാൻ കഴിയും. സിനിമയുടെ പുതിയ പോസ്റ്റർ നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

 

കഴിഞ്ഞ മാസമാണ് മാളികപ്പുറത്തിന്റെ പ്രഖ്യാപനം നടന്നത്. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാളികപ്പുറം’സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കറാണ്. നിർമ്മാതാവ് ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ നീത പിൻറോ , പ്രിയ വേണു എന്നിവരാണ് മാളികപ്പുറം നിർമിക്കുന്നത്.

ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്,രമേശ് പിഷാരടി, സമ്പത്ത് റാം, മാസ്റ്റർ ശ്രീപദ് ,ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. കല്യാണിയെന്ന എട്ട് വയസ്സുകാരിയുടെയും അവളുടെ സൂപ്പർഹീറോയായ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം എന്ന സിനിമ പറയുന്നത് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും സംവിധായകൻ വിഷ്ണു ശശിശങ്കറാണ് സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.