ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം! ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ട് മമ്മൂക്ക!!

ഒരു കലാകാരന്‍ എത്രത്തോളം സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കണം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മലാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആളുകളുടെ ബുദ്ധിമുട്ട് വാര്‍ത്തയിലൂടെ അറിഞ്ഞ്, കുടിവെള്ള…

ഒരു കലാകാരന്‍ എത്രത്തോളം സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കണം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മലാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആളുകളുടെ ബുദ്ധിമുട്ട് വാര്‍ത്തയിലൂടെ അറിഞ്ഞ്, കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ വെള്ളമെത്തിച്ചു.

കഴിഞ്ഞ പത്തിലേറെ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ട് നേരിടുകായിരുന്നു. ഇവിടേക്കാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ തൃശ്ശൂരിലെ സിപി ട്രസ്റ്റുമായി സഹകരിച്ച് ജലവിതരണം നടത്തിയിരിക്കുന്നത്. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് ചാരിറ്റബിള് ട്രസ്റ്റിന്റെ തീരുമാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാതൃഭൂമിയില്‍ വിഷയത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോഴാണ് മമ്മൂട്ടി ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് ഇവിടെ വെള്ളം എത്തിച്ചത്. ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചാണ് വിതരണം നടത്തിയത്. ഇതിന് മുന്‍പും അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ പലര്‍ക്കും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

സിനിമാ തിരക്കുകള്‍ക്കിടയിലും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യാന്‍ അദ്ദേഹം എന്നും മനസ്സ് കാണിക്കാറുണ്ട്. അതേസമയം, കാതല്‍ ദ കോര്‍ ആണ് മമ്മൂക്കയുടെ ഏറ്റവും പുതിയ സിനിമ, ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതികയാണ് നായികയായി എത്തുന്നത്. ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ച ചിത്രത്തിന്റെ സെറ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ജ്യോതിക ജോയിന്‍ ചെയ്തിരുന്നത്.