മമ്മൂക്കക്ക് പല ടെക്നിക്കുകൾ ഉണ്ട്!  അഭിനേതാക്കൾ സിനിമയിൽ പ്രയോഗിക്കുന്ന ടെക്നിക്കുകളെ കുറിച്ച് ഷൈൻ 

മലയാള സിനിമയിൽ ഇപ്പോൾ തിരക്കുകൾ ഉള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ, താരത്തിന്റെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഇപ്പോൾ നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം സിനിമയിലെ മികച്ച നടന്മാരെ…

മലയാള സിനിമയിൽ ഇപ്പോൾ തിരക്കുകൾ ഉള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ, താരത്തിന്റെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഇപ്പോൾ നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം സിനിമയിലെ മികച്ച നടന്മാരെ കുറിച്ച് തുറന്നു പറയുകയാണ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ അഭിമുഖത്തിൽ. മലയാളത്തിൽ മികച്ച നടന്മാർ മമ്മൂട്ടിയും,മോഹൻലാലും തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല, എന്നാൽ അവർക്ക് ശേഷം ഫഹദ് ആണ് മികച്ച നടൻ ഷൈൻ പറയുന്നു. എന്നാൽ ഫഹദിന് ചില പരിമിതികൾ ഉണ്ട്

ഫഹദിന് ലാലേട്ടനെ പോലെയോ,മമ്മൂക്കയെ പോലെയുള്ള കഥപാത്രങ്ങൾ ചെയ്യാൻ കഴിയില്ല, ലാലേട്ടനെ പോലെ ഡാൻസോ, മറ്റു പരുപാടികളോ ചെയ്യാൻ കഴിയില്ല, അതും   ലാലേട്ടന്റെ ഒരു ടെക്നിക  ആണ് , ഫഹദിന് ഹ്യുമർ ചെയ്യാൻ അങ്ങനെ കഴിയില്ല, ഇന്റെൻസും, ത്രില്ലറും മാത്രമേ കഴിയൂ,   എങ്കി ലും മികച്ചതെന്ന് താൻ ആരെയും പറയില്ല കാരണം തനിക്കു കുറച്ചു അസൂയ ഉണ്ട് ഷൈൻ ഒരു പുഞ്ചിരിയോടെ പറയുന്നു. സിനിമയിൽ അഭിനേതാക്കൾ ഉപയോഗിക്കുന്ന ചില ടെക്നിക്കുകൾ ഉണ്ട്, അങ്ങനെ ടെക്നിക്ക് ചെയുമ്പോൾ അവർ ആളുകളുടെ ഇടയിൽ നല്ല നടനായി മാറും ഷൈൻ പറയുന്നു. മമ്മൂക്കയും,ലാലേട്ടനും ഈ ടെക്നിക്കുകൾ മനസിലാക്കി അഭിനയിക്കുന്നവരാണ്

അല്ലാതെ പെർഫോ൦ ചെയ്യ്തിട്ട കാര്യമില്ല, മമ്മൂക്ക ചില ഷോട്ടുകൾ എടുക്കുമ്പോൾ കവിൾ പിടിച്ച തിരിക്കും, അതുകൊണ്ടു ചില ഷോട്ട് എടുക്കുമ്പൾ അദ്ദേഹത്തിന്റെ കവിൾ ചുവന്നിരിക്കും. അങ്ങനെ പല ടെക്ക്നിക്കുകളുമുണ്ട് പുള്ളിയുടെ കൈയിൽ. അത്പോലെ അദ്ദേഹത്തിന്റെ കണ്ണിൽ വെള്ളം നിറഞ്ഞാൽ നമ്മളുടെ കണ്ണും നിറയും, അങ്ങനെ ഓരോ നടന്മാർക്കും ഉണ്ട് ഓരോ റ്റെക്നിക്കുകൾ,