ആ ആഗ്രഹം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല!! എബ്രഹാം ഓസ്ലറിലെത്തിയതിനെ കുറിച്ച് മമ്മൂട്ടി

ജയറാം ചിത്രം ‘എബ്രഹാം ഓസ്ലര്‍’ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഏറെ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ അതിഥി വേഷത്തിലെത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ജയറാമിന് വേണ്ടി മാത്രമല്ല ആ കഥാപാത്രം…

ജയറാം ചിത്രം ‘എബ്രഹാം ഓസ്ലര്‍’ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഏറെ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ അതിഥി വേഷത്തിലെത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ജയറാമിന് വേണ്ടി മാത്രമല്ല ആ കഥാപാത്രം ഇഷ്ടമായത് കൊണ്ടാണ് ചെയ്തതെന്ന് മമ്മൂട്ടി പറയുന്നു. ഇപ്പോഴും തനിക്ക് കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

ജയറാമിന് വേണ്ടി ഓസ്‌ലര്‍ ചെയ്തു എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. ജയറാമുമായി കൂടുതല്‍ സൗഹൃദം ഉണ്ടെന്നും താരം പറയുന്നു. കൂടെ അഭിനയിക്കുന്ന എല്ലാവരും സുഹൃത്തുക്കളാണെന്നും മമ്മൂക്ക പറയുന്നു. ഓസ്‌ലറിലെ കഥാപാത്രം തന്നെയാണ് തന്നെ ആകര്‍ഷിച്ചത്. ആദ്യം ഒരു ഔട്ട്ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ താന്‍ മിഥുനോട് ”ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ?” എന്ന് ചോദിച്ചു. ”ഹെവി ആയിരിക്കും” എന്നാണ് മിഥുന്‍ പറഞ്ഞത്.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ? ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യമുണ്ടല്ലോ. ഞാന്‍ ഈ മെഗാസ്റ്റാര്‍ എന്നുപറഞ്ഞ് നടക്കുന്ന ആളല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല. ‘കാതല്‍’ സിനിമ ചെയ്യുന്നതിന് മുന്‍പ് ചെയ്ത ‘പേരന്‍പ്’ എന്ന സിനിമയില്‍ എന്റെ കഥാപാത്രം വിവാഹം കഴിക്കുന്നത് ആരെയാണെന്ന് കണ്ടില്ലേ, ഞാന്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളുമാണ്. ആ ആഗ്രഹം ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും മമ്മൂക്ക പറയുന്നു.