കാതൽ കണ്ടെന്ന് മോഹൻലാൽ; മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും പ്രതികരണം

മമ്മൂട്ടിയും മോഹൻലാലും… ഇന്നും മലയാളികൾക്ക് ഇവർ കഴിഞ്ഞിട്ട് മാത്രമേ സിനിമയിലെ മറ്റേത് താരങ്ങളുമുള്ളൂ. ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ അടക്കം തല്ല് കൂടുമ്പോഴും ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇരുവരും വർഷങ്ങളായി തുടരുകയാണ്. മമ്മൂട്ടി നായകനായ…

മമ്മൂട്ടിയും മോഹൻലാലും… ഇന്നും മലയാളികൾക്ക് ഇവർ കഴിഞ്ഞിട്ട് മാത്രമേ സിനിമയിലെ മറ്റേത് താരങ്ങളുമുള്ളൂ. ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ അടക്കം തല്ല് കൂടുമ്പോഴും ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇരുവരും വർഷങ്ങളായി തുടരുകയാണ്. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കാതൽ സിനിമ കണ്ടതിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഞാൻ അദ്ദേഹത്തിൻറെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് കാതൽ. മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ചിരിക്കുന്ന സിനിമയാണ്” – എന്നാണ് മോഹൻലാൽ പറയുന്നത്. ലൈക്കോട്ടൈ വാലിബൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹൻലാൽ കാതൽ കണ്ടതിനെ കുറിച്ച് പറഞ്ഞത്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ കാതൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വവർഗാനുരാഗം പശ്ചാത്തലമാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് എത്തിയത്. ജ്യോതികയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.

അതേസമയം, മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്നു എന്നതാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തും. ലിജോയുടെ കരിയറിൽ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.