ഷൂട്ടിംഗ് കഴിഞ്ഞാൽ മിക്ക നടന്മാരുടെയും മുറിയിൽ  പണക്കാരും, ദിവ്യന്മാരും കാണും! എന്നാൽ മമ്മൂക്കയുടെ മുറിയിൽ മമ്മൂക്ക മാത്രമേ കാണൂ, മണിയൻ പിള്ള രാജു 

മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി, ഇപ്പോൾ നടനെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സാധാരണ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ആ നടന്മാരുടെ മുറിയിൽ…

മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി, ഇപ്പോൾ നടനെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സാധാരണ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ആ നടന്മാരുടെ മുറിയിൽ ആ സ്ഥലത്തെ പണക്കാരും, ദിവ്യന്മാരും ആയിരിക്കും ഉണ്ടാകുക, എന്നാൽ അതിൽ നിന്നും തികച്ചും വത്യസ്തൻ ആണ് നടൻ മമ്മൂട്ടി എന്ന് പറയുകയാണ് മണിയൻപിള്ള രാജു.

സിനിമയിലെ മിക്ക നടന്മാരും അവരുടെ ഷൂട്ടിങ് കഴിഞ്ഞു അവരുടെ റൂമിൽ പോകുമ്പോൾ അന്നവിടെ അവരുടെ മുറിയിൽ ആ സ്ഥലത്തുള്ള പണക്കാരോ അല്ലെങ്കിൽ ചില ദിവ്യന്മാരും കാണും എന്നാൽ അന്നും ഇന്നും മമ്മൂക്കയുടെ മുറിയിൽ അദ്ദേഹം മാത്രമേ കാണൂ, അദ്ദേഹം ഏതെങ്കിലും സിനിമയോ അല്ലെങ്കിൽ പുസ്തകമോ കാണുകയോ മറ്റും ആയിരിക്കും അഥവാ ആ മുറിയിൽ കയറാൻ അനുവാദം തനിക്കും കുഞ്ചനും മാത്രമായിരിക്കും മണിയൻ പിള്ള രാജു പറയുന്നു.

മമ്മൂട്ടിയെ പോലെ ഒരു ശുദ്ധനായ മനുഷ്യൻ വേറെ ഇല്ല, അദ്ദേഹത്തിന്റെ മുറിയുടെ കതകിൽ മുട്ടാതെ കയറി ചെല്ലാൻ പറ്റുന്നത് തനിക്കും കുഞ്ചനും മാത്രമാണ്. അദ്ദേഹത്തിനൊരു ചിന്ത അദ്ദേഹം മലയാള സിനിമയുടെ വല്യേട്ടൻ ആണെന്നും ബാക്കിയുള്ളവർ അദ്ദേഹത്തിന്റെ കുഞ്ഞനുജന്മാർ ആണെന്നുമാണ്, ആ സ്‌നേഹം അദ്ദേഹം എല്ലാവർക്കും നൽകുന്നുമുണ്ട് മണിയൻ പിള്ള രാജു പറയുന്നു