താൻ ഒരു അഭിനയ ഭ്രാന്തനാണ്! ഇന്നും തനിക്ക് ആ രണ്ടു ഭ്രാന്തുകൾ ഉണ്ട്; മമ്മൂട്ടി  

നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷക പ്രിയങ്കരങ്ങളിൽ ഒന്ന് തന്നെയാണ്, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖ്ത്തിൽ തനിക്ക് സിനിമയോടുള്ള പാഷനെ കുറിച്ച്…

നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷക പ്രിയങ്കരങ്ങളിൽ ഒന്ന് തന്നെയാണ്, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖ്ത്തിൽ തനിക്ക് സിനിമയോടുള്ള പാഷനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ശരിക്കും താൻ ഒരു അഭിനയ ഭ്രാന്തനും, സിനിമ ഭ്രാന്തനുമാണ്. എന്റെ ഈ രണ്ടു ഭ്രാന്തുകളും പണ്ട് മുതലേ തുടങ്ങിയതാണ് മമ്മൂട്ടി പറയുന്നു

താൻ സിനിമ നടനായില്ലെങ്കിൽ സിനിമക്ക് തീ വരെ പിടിക്കുമെന്ന് അന്ന് താൻ പറഞ്ഞിട്ടുണ്ട്, മലയാള സിനിമക്ക് തന്നെ നടനാക്കിയേ തീരൂ, എന്റെ ആ രണ്ടു ഭ്രാന്തുകളും ഇപ്പോളും ഉണ്ട് ,ശരിക്കും സിനിമയെ അത്രത്തോളം താൻ മോഹിച്ചിട്ടുണ്ട്, എന്നെ പോലെ മോഹിക്കുന്ന ഒരുപാട് ആളുകൾ ഇന്നും ഉണ്ട്, അവസരങ്ങൾ വരുമ്പോൾ അവരും സിനിമയിൽ എത്തും മമ്മൂട്ടി പറയുന്നു

ഞാൻ  ഒരുപാട്‌സിനിമയെ മോഹിക്കുന്നുണ്ട് അതുകൊണ്ടു സിനിമക്ക് എന്നെ അങ്ങനെ തട്ടിക്കളയാൻ കഴിയില്ല, മമ്മൂട്ടി പറയുന്നു, നടന്റെ ഭ്രമയുഗം ഇപ്പോൾ ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാതത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്