ഉമ്മ പാവമാണ്… സിനിമയില്‍ തന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും!!! സ്‌നേഹനിധിയായ അമ്മയെ കുറിച്ച് മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരം മമ്മൂക്കയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. താര ലോകം ഒന്നടങ്കം അനുശോചനങ്ങള്‍ അറിയിക്കുന്നുണ്ട്. ‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും…

മലയാളത്തിന്റെ മെഗാതാരം മമ്മൂക്കയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. താര ലോകം ഒന്നടങ്കം അനുശോചനങ്ങള്‍ അറിയിക്കുന്നുണ്ട്.

‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്’, എന്നാണ് ഒരിക്കല്‍ മമ്മൂക്ക ഉമ്മയെ കുറിച്ച് പങ്കുവച്ചിരുന്നത്.
ഉമ്മയെക്കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്.

‘എന്റെ ഉമ്മ പാവമാണ്. സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം, ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാല്‍ ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ലെന്നാണ് താരം പറഞ്ഞിരുന്നത്.

ഉമ്മ ഇപ്പോള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. കുറച്ചു ദിവസം കഴിയുമ്പോള്‍
ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന് പറയും. ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകുമെന്നും താരം പറയുന്നു.

എല്ലാ വീടുകളിലും പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴൊക്കെ ഉമ്മ ചിരിക്കും, എന്നാണ് ഉമ്മയുടെ നിഷ്‌കളങ്കതയെ കുറിച്ച് മമ്മൂട്ടി പങ്കുവച്ചിരുന്നത്.