പൃഥിയുടെ എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. ലൂസിഫറിന്റെ രണ്ടാംഭാഗമായ എംമ്പുരാൻ അണിയറയിലൊരുങ്ങുകയാണ്. ലൂസിഫറിന്റെ സൂപ്പർ ഹിറ്റി വിജയത്തിന് ശേഷമായിരുന്നു സിനിമയിടെ രണ്ടാം ഭാഗം എത്തുന്നുവെന്ന് തിരക്കഥാകൃത്തും സംവിധായകനും ആരാധകരെ അറിയിച്ചത്


ദിവങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി പുറത്തുവിട്ടിരുന്നു.ഷൂട്ടിംഗ് 2013 ഓഗസ്റ്റ് 15 നെ തുടങ്ങുകയാണ്.നായകൻ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് അബ്രാം ഖുറേഷിയെന്ന അധോലോക നായകനിലേക്ക എത്തുന്നിടത്താണ് ലൂസ്ഫർ അവസാനിച്ചത് ഇനി അബ്രാംഖുറേഷി ആരാണെന്ന കഥയാവും പറയുന്നത് എന്നാണ് പ്രതീക്ഷ.ആദ്യ ഭാഗമായ ലൂസിഫറിലെ പോലെ മോഹൻലാലിനൊപ്പം മഞ്ജുവാര്യരും, ടോവിനോയും എംമ്പുരാനിൽ അഭിനയിക്കുന്നുണ്ട്


ചിത്രത്തിൽ താനും ഉണ്ടാകുമെന്ന് നടൻ ബൈജു സന്തോഷ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈജു നടത്തിയ പരമാർശമാണ് എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടാകുമോ എന്ന സംശയം ആരാധകർക്ക് ഉണ്ടായിരിക്കുന്നത്.’എന്നെ ഒരു നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു.. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയിരിക്കുവാണെന്ന് പറഞ്ഞു.. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങുണ്ട്. വേറൊരു ലെവൽ പടമാണ്..ബാക്കി കഥയൊക്കെ പിന്നെ പറയാം’ ബൈജു പറഞ്ഞു.

‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെ ആയിരിക്കും അല്ലേ.’ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം ‘ആയിരിക്കും.. കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ..ഇനി അഥവാ മമ്മൂക്ക ഉണ്ടാകുമോയെന്നൊന്നും എനിക്കു അറിയില്ല.. മലയാള സിനിമയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗസ്റ്റ് അപ്പിയറൻസ് ആയി വന്നാലോ ‘ ഇങ്ങനെയാണ് ബൈജു സന്തോഷ് പറഞ്ഞത്. ഇതൊരു സൂചനയാണെന്നും സിനിമയിൽ മമ്മൂട്ടി ഉണ്ടെന്നുമാണ് ആരാധകർ പറയുന്നത്‌

Previous articleസൽമാൻ,കത്രീന കൈഫ് ചിത്രം ‘ടൈഗർ 3’ ൽ  ഷാരൂഖാനും  പങ്കുചേരുന്നു 
Next articleധ്രുവ് സർജയുടെ ആക്‌ഷൻ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തു