ഇന്ന് ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ സാധിക്കില്ല;വേണ്ടത് സാമാന്യമായ ധാരണയെന്ന് മമ്മൂട്ടി

കുറച്ച് ദിവസങ്ങൾക്കു മുന്നെയാണ് യുവതാരം ശ്രീനാഥ് ഭാസിയ്‌ക്കെതിരെ അവതാരകയുടെ പരാതി ഉയർന്ന് വന്നത്. അഭിമുഖത്തിനിടെ അപമാനിച്ചു എന്നായിരുന്നു അത്. തുടർന്ന് ഇന്നത്തെ അഭിമുഖങ്ങളിലെ നിലവാരത്തെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മമ്മുട്ടി. ഇന്ന്…

കുറച്ച് ദിവസങ്ങൾക്കു മുന്നെയാണ് യുവതാരം ശ്രീനാഥ് ഭാസിയ്‌ക്കെതിരെ അവതാരകയുടെ പരാതി ഉയർന്ന് വന്നത്. അഭിമുഖത്തിനിടെ അപമാനിച്ചു എന്നായിരുന്നു അത്. തുടർന്ന് ഇന്നത്തെ അഭിമുഖങ്ങളിലെ നിലവാരത്തെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മമ്മുട്ടി.

ഇന്ന് ആരുടെയും ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും സെൻസർ ചെയ്യാനോ നിയന്ത്രണം ഏർപ്പെടുത്താനോ സാധിക്കില്ല, വേണ്ടത് സാമാന്യമായ ധാരണയാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. നടൻ ശ്രീനാഥ് ഭാസി വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നമ്മൾ അതിനെ പറ്റി ചർച്ച ചെയ്യാൻ പോയാൽ ഒരു ദിവസം മതിയാവില്ല.. ഓരോരുത്തർ ഓരേ ചോദ്യങ്ങളും ഓരോരുത്തർക്കും അവരവർക്കുള്ള മറുപടിയും നൽകുന്നു. അപ്പോൾ അതിനെ നമുക്ക് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാധിക്കില്ല.. അതിന് എന്താ പറയുക പരസ്പരം സാമാന്യമായ ധാരണയാണ് നമുക്ക് വേണ്ടത്. ചർച്ച ചെയ്യേണ്ടതാണ് ചർച്ചകൾ നടക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.