പതിനാല് വർഷങ്ങൾക്ക് ശേഷം അവരെത്തുന്നു; മമ്മൂട്ടി അൻവർ റഷീദ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

മമ്മൂട്ടി -അൻവർ റഷീദ കൂട്ടുകെട്ടിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. വൻ വിജയമായിരുന്ന രാജമാണിക്യത്തിന് ശേഷം…

മമ്മൂട്ടി -അൻവർ റഷീദ കൂട്ടുകെട്ടിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. വൻ വിജയമായിരുന്ന രാജമാണിക്യത്തിന് ശേഷം ‘അണ്ണൻ തമ്പി’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

പുതയ സിനിമയ്ക്ക് ആർ ജെ മുരുകനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും അമൽ നീരദായിരിക്കും ഛായാഗ്രഹണം എന്നുമാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും പറയുന്നുണ്ട്. തിരുവന്തപുരം ശൈലിയിലുള്ള ഡയലോഗുകളുമായി മമ്മൂട്ടിയെത്തിയ രാജമാണിക്യം മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് രാജമാണിക്യം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കം’ ആണ് മമ്മുട്ടിയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. നൻപകൽ നേരത്ത് മയക്കം ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുത്ത സിനിമയാണ് .ഐഎഫ്എഫ്കെയിലാവും സിനിമ ആദ്യം പ്രദർശിപ്പിക്കുക. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ആണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റരു സിനിമ.തെന്നിന്ത്യൻ നടി ജോതികയാണ് സിനിമയിലെ നായിക