‘ഒരുപാടങ്ങ് ഷൈൻ ചെയ്യല്ലേ’; വേദിയിലേക്ക് ക്ഷണിച്ച സംഘാടകരോട് തട്ടിക്കയറി സുരേഷ് ഗോപി

കണ്ണൂരിൽ നവീകരിച്ച ക്ഷേത്രക്കുളം സമർപ്പണത്തിന് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി. പാനൂർ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീർത്ഥക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് സുരേഷ് ഗോപി എത്തിയത്. തീർത്ഥക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച…

കണ്ണൂരിൽ നവീകരിച്ച ക്ഷേത്രക്കുളം സമർപ്പണത്തിന് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി. പാനൂർ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീർത്ഥക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് സുരേഷ് ഗോപി എത്തിയത്. തീർത്ഥക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കാനായി നടനെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് താരം സംഘാടകരോട് തട്ടിക്കയറിയത്.

‘താൻ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് ഷൈൻ ചെയ്യല്ലേ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സമയം വൈകിയത് കാരണം തീർത്ഥക്കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്ന താരത്തിന്റെ ഉദ്ദേശം എന്നാൽ ഇതേ സമയം സംഘാടകർ താരത്തെ പ്രസംഗിക്കാനായി ക്ഷണിച്ചു. അതാണ് നടനെ പ്രകോപിപ്പിച്ചത്.

‘മേ ഹൂം മൂസ’യാണ് സുരേഷ് ഗോപിയുടെതായി അസവസാനം ഇറങ്ങിയ സിനിമ. വൻ വിജയമായിരുന്ന സിനിമ സംവിധായകൻ ജിബു ജേക്കബാണ് മേ ഹൂം മൂസ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ നായിക പൂനം ബാജ്വയായിരുന്നു.മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയിൽ താരം എത്തിയത്.തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് മൂസയെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു