നിറം നഷ്ടപ്പെടുന്നു… അപൂര്‍വ്വം രോഗം ബാധിച്ചു-മംമ്ത മോഹന്‍ദാസ്!!! കണ്ണീരോടെ ആരാധകലോകം

മഹാമാരിയായ കാന്‍സറിനെ അതിജീവിച്ച് മാതൃകയായ താരമാണ് നടി മംമ്ത മോഹന്‍ദാസ്. ആത്മവിശ്വാസത്തോടെ പൊരുതി അതിജീവിച്ച പ്രചോദനാത്മകമായ കഥ താരം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം മറ്റൊരു ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ്…

മഹാമാരിയായ കാന്‍സറിനെ അതിജീവിച്ച് മാതൃകയായ താരമാണ് നടി മംമ്ത മോഹന്‍ദാസ്. ആത്മവിശ്വാസത്തോടെ പൊരുതി അതിജീവിച്ച പ്രചോദനാത്മകമായ കഥ താരം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം മറ്റൊരു ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയാണ് താരത്തിനെ ബാധിച്ചിരിക്കുന്നത്. മംമ്ത തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രോഗവിവരം പങ്കിട്ടത്.

സെല്‍ഫി പങ്കുവച്ചാണ് നടി രോഗവിവരം അറിയിച്ചത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളില്‍ എത്തുന്നത്. കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത പറയുന്നത്. ”മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ അംഗീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്നങ്ങനെ കണ്ടെത്തിയിരിക്കുന്നു… മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേക്കും നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും”എന്നാണ് മംമ്ത കുറിച്ചത്.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് രോഗം. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്ന് ആരാധകലോകം പ്രാര്‍ഥനകള്‍ നേരുന്നുണ്ട് താരത്തിനായി.