ഏച്ചുകെട്ടാനാവാത്ത വിധം മുറിഞ്ഞു പോയ ബന്ധം!! വിജയ്യെ കുറിച്ച് സാന്ദ്ര തോമസ്

മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് നിര്‍മ്മാതാവായി മാറിയയാളാണ് സാന്ദ്രാ തോമസ്. സ്ത്രീകള്‍ അപൂര്‍വമായി മാത്രം വന്ന കാലത്താണ് സാന്ദ്ര നിര്‍മ്മാതാവായി എത്തിയത്. യാതൊരു മുന്‍ പരിചയവുമില്ലെങ്കിലും ആത്മവിശ്വാസം കൈമുതലാക്കിയാണ് സാന്ദ്ര മലയാള സിനിമയിലെ…

മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് നിര്‍മ്മാതാവായി മാറിയയാളാണ് സാന്ദ്രാ തോമസ്. സ്ത്രീകള്‍ അപൂര്‍വമായി മാത്രം വന്ന കാലത്താണ് സാന്ദ്ര നിര്‍മ്മാതാവായി എത്തിയത്. യാതൊരു മുന്‍ പരിചയവുമില്ലെങ്കിലും ആത്മവിശ്വാസം കൈമുതലാക്കിയാണ് സാന്ദ്ര മലയാള സിനിമയിലെ ശ്രദ്ധേയായ നിര്‍മ്മാതാവായി മാറിയത്.

നിര്‍മ്മാതാവ് വിജയ് ബാബുമായി ചേര്‍ന്നുള്ള ഫ്രൈഡേ ഫിലിംസ് ആയിരുന്നു സാന്ദ്രയുടെ ആദ്യ സംരംഭം. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് വച്ച് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണു. രണ്ട് പേരും രണ്ടുപേരുടെയും വഴിയില്‍ മുന്നോട്ടുപോയി.

ഇപ്പോഴിതാ വിജയ് ബാബുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാന്ദ്ര. ഇന്റര്‍നാഷനല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം താജില്‍ ജോലിക്ക് കയറി. ശേഷം ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിനിടെയാണ് സൂര്യ ടിവിയുടെ വൈസ് പ്രസിഡന്റായിരുന്ന വിജയ് ബാബുവിനെ കാണുന്നത്.

അങ്ങെനെ പരിചയത്തിലായി. സൂര്യ ടിവിയിലുള്ള കുറച്ചു സ്ലോട്ടുകള്‍ വില്‍ക്കുവാനും അവസരം കിട്ടി. ആ കാശുപയോഗിച്ചാണ് ആദ്യ ചിത്രം ‘ഫ്രൈഡേ’ നിര്‍മിച്ചത്. സിനിമ റിലീസായശേഷം വിജയ് ബാബു സൂര്യ ടിവിയില്‍നിന്നു രാജിവച്ചു. ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്ന എന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ചേരുകയായിരുന്നു.

അതിനു ശേഷം ‘സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍’ തുടങ്ങിയ ഹിറ്റുകളും അവിടെനിന്നും പിറന്നു. 2017 ല്‍ ‘ഫ്രൈഡേ ഫിലിം ഹൗസില്‍’ നിന്നു പുറത്തു വന്നു. ‘സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ്’ എന്ന സ്വന്തം നിര്‍മാണ കമ്പനിയും ആരംഭിച്ചു. ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയിലൂടെ സാന്ദ്ര ശക്തമായി തിരിച്ചുവരുകയാണ്.

2017 ല്‍ വിജയ് ബാബുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ കാരണം,
തെറ്റിദ്ധാരണ, വാക്കുതര്‍ക്കം, ഈഗോ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമായിരുന്നു.
അന്ന് സിനിമയോടു പാഷന്‍ ഉണ്ടായിരുന്നത് വിജയ്ക്കാണ്. വിജയ് എന്റെ സിനിമാ നിര്‍മാണ കമ്പനിയില്‍ ചേര്‍ന്നപ്പോള്‍ എല്ലാ ഉത്തരവാദിത്തങ്ങളുടെയും ബാറ്റണ്‍ ഞാന്‍ കൈമാറി.

പക്ഷേ, പെരുന്തച്ചന്‍ കോംപ്ലക്‌സെന്നു പറയുന്ന സംഗതി പ്രശ്‌നങ്ങള്‍ വഷളാക്കി.
വിജയ് ബാബുവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം ഉണ്ടായി. എല്ലാം വിട്ടുകൊടുത്ത് ഞാന്‍ പോകുകയായിരുന്നു. എന്നാല്‍ സാമ്പത്തിക നഷ്ടം മാത്രമായിരുന്നില്ല, മാനസിക വിഷമവും ഡിപ്രഷനുമാണ് സമ്മാനിച്ചത്.

ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ വിജയ് എന്നെ കൈ പിടിച്ചു നടത്തി എന്നു കരുതി ഞാന്‍ എപ്പോഴും അടിമയാകേണ്ട കാര്യമില്ല. എനിക്ക് ശരി എന്നു തോന്നുന്നത് ചെയ്യാനാണ് കുടുംബം എന്നോട് പറഞ്ഞത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു പോകേണ്ട എന്നാണ് മമ്മി പറഞ്ഞത്.

സംഭവത്തിന് ശേഷം ഞാനും വിജയ്‌യും സംസാരിച്ചിട്ടില്ല. പലവട്ടം ഇതിനിടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പക്ഷേ ഏച്ചുകെട്ടാനാവാത്ത വിധം മുറിഞ്ഞു പോയൊരു ബന്ധമാണ് വിജയ്യുമായുള്ളത്. ഇനി ഒരിക്കലും അത് ശരിയാവില്ലെന്നും സാന്ദ്ര പറയുന്നു.

‘ഫ്രൈഡേ ഫിലിം ഹൗസ്’ ആയിരുന്നു എന്റെ ആദ്യത്തെ കുഞ്ഞ്. നമ്മുടെ കുഞ്ഞ് എവിടെയായാലും നന്നായി കാണണം എന്നേ ആഗ്രഹിക്കുന്നുള്ളൂ. തങ്കക്കൊലുസുകള്‍ പിറന്നത് പിറന്നത് പിന്നീടാണ്. അവര്‍ ജനിച്ചതിനു ശേഷമാണ് നോര്‍മലായതെന്നും സാന്ദ്ര പറയുന്നു.