ഫ്ലോറൽ ടോപ്പും ജീന്‍സും; മംമ്ത മോഹന്‍ദാസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്- ചിത്രങ്ങള്‍

നടി മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി. വൈറ്റ് നിറത്തിലുള്ള ഫ്‌ലോറല്‍ ടോപ്പും ലൈറ്റ് ബ്ലൂ ജീന്‍സും ധരിച്ച് മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിബി ചീരന്‍ ആണ് ഫോട്ടോഗ്രാഫര്‍. കൈനിറയെ ചിത്രങ്ങളാണ് 2022ല്‍…

നടി മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി. വൈറ്റ് നിറത്തിലുള്ള ഫ്‌ലോറല്‍ ടോപ്പും ലൈറ്റ് ബ്ലൂ ജീന്‍സും ധരിച്ച് മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിബി ചീരന്‍ ആണ് ഫോട്ടോഗ്രാഫര്‍.

കൈനിറയെ ചിത്രങ്ങളാണ് 2022ല്‍ നടിയെ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് ഈ വര്‍ഷത്തെ മലയാളം പ്രോജക്ടുകള്‍. തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നിങ്ങനെ അന്യഭാഷകളിലും നടി ഈ വര്‍ഷം സജീവമാണ്.

https://www.instagram.com/p/CZkYS_eBZgV/?utm_source=ig_embed&ig_rid=3f3132c8-3ec4-4eab-85e9-f4264683b864

അതേസമയം ലാല്‍ജോസ് സംവിധാനം ചെയ്ത താരത്തിന്റെ ചിത്രം ‘മ്യാവു’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ക്ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മ്യാവൂ. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബുവാണ്.

laljose classmates

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം. ലൈന്‍ പ്രൊഡ്യുസര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, കല- അജയന്‍ മങ്ങാട്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രഘുരാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത് കരുണാകരന്‍.