കൺമണിയെ തേടി ആ സന്തോഷ വാർത്ത എത്തി, പുതിയ സന്തോഷം പങ്കുവെച്ച് മനീഷ! - മലയാളം ന്യൂസ് പോർട്ടൽ
Film News

കൺമണിയെ തേടി ആ സന്തോഷ വാർത്ത എത്തി, പുതിയ സന്തോഷം പങ്കുവെച്ച് മനീഷ!

maneesha new happiness

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. തന്റെ നിഷ്‌കളങ്കത കൊണ്ട് കണ്‍മണി പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്‌, പരമ്പരയിൽ കണ്മണിയായി എത്തുന്നത് പത്തനംതിട്ട കോന്നി സ്വദേശി മനീഷയാണ്, സ്‌കൂള്‍ പഠനകാലത്തുതന്നെ മനീഷ മോഡലിങ് ചെയ്യുമായിരുന്നു.കൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിഷനെ കുറിച്ചു അറിഞ്ഞാണ് മനീഷ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്. ഇരുപത്തിമൂന്നുകാരിയായ മനീഷ മധുര അണ്ണ ഫാത്തിമ കോളേജില്‍ മൂന്നാവര്‍ഷ ബി എസി എയര്‍ലൈന്‍സ് വിദ്യാര്‍ത്ഥിയാണ്. അമ്മയും സഹോദരിയും ആണ് മനീഷയ്‌ക്കൊപ്പം ഉള്ളത്.

അടുത്തിടെ താരം നൽകിയ അഭിമുഖത്തിൽ പാടാത്ത പൈങ്കിളി എന്ന പരമ്പര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും പുതിയ അവസരങ്ങളെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് മനീഷ. ഒരുപാട് മാറ്റമാണ് ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പലരും എന്നെ ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങി. കണ്മണി അല്ലെ എന്ന് പറഞ്ഞു ഓടിവന്ന് വിശേഷങ്ങൾ ഒക്കെ ചോദിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഒരുപാട് അവസരങ്ങൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. തമിഴിൽ നിന്നാണ് ആദ്യം അവസരം വന്നത്. ജീവയുടെ നായികയായി ആയിരുന്നു ക്ഷണം. എന്നാൽ ഇപ്പോൾ സീരിയൽ ചെയ്തുകൊണ്ടിരിക്കുകയല്ലേ, അപ്പോൾ അത് നോക്കാം എന്ന് കരുതി. സിനിമ വേണ്ടാന്ന് വെച്ചിട്ടില്ല എന്നും മനീഷ പറഞ്ഞു.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് പാടാത്ത പൈങ്കിളി. ദേവയുടേയും കണ്‍മണിയുടേയും വിവാഹ ജീവിതത്തിലെ മനോഹരനിമിഷങ്ങള്‍ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അപ്രതീക്ഷിതമായാണ് ഇരുവരും ഒന്നിച്ചത്. മധുരിമയുമായുള്ള പ്രണയം പരാജയപ്പെട്ടതിന്റെ നഷ്ടബോധത്തില്‍ നിന്നും മാറി കണ്‍മണിയെ സ്‌നേഹിച്ച് തുടങ്ങുകയായിരുന്നു ദേവ. ഇപ്പോൾ ഇരുവരും തമ്മിൽ ഉള്ള മധുവിധു നാളുകൾ ആണ് പരമ്പരയിൽ കാണിച്ച് കൊണ്ടിരിക്കുന്നത്.

 

 

 

 

 

 

 

Trending

To Top
Don`t copy text!