ആ മനയിൽ കയറാഞ്ഞത് കാര്യമായി അല്ലെങ്കിൽ തന്നെയും പീഡിപ്പിച്ചേനെ! രണ്ടു സിനിമയിലും അമാൽഡ ആയിരുന്നു കൊല്ലുന്നത്, മണികണ്ഠൻ ആചാരി 

മമ്മൂട്ടിയുടെ കൊടുമൺ പോറ്റി നിറഞ്ഞാടിയ ചിത്രമായിരുന്നു ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരായിരുന്നു അഭിനയിച്ചത്, ഇപ്പോൾ മണികണ്ഠൻ ആചാരി തന്നെ രണ്ടു സിനിമകളിലും അമാൽഡ…

മമ്മൂട്ടിയുടെ കൊടുമൺ പോറ്റി നിറഞ്ഞാടിയ ചിത്രമായിരുന്നു ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരായിരുന്നു അഭിനയിച്ചത്, ഇപ്പോൾ മണികണ്ഠൻ ആചാരി തന്നെ രണ്ടു സിനിമകളിലും അമാൽഡ ആണ് കൊല്ലുന്നത് എന്ന് പറയുകയാണ്, ഒന്നു ഭ്രമയുഗം,മറ്റേത് ദുൽഖർ അഭിനയിച്ച കമ്മട്ടി പാടം  എന്ന ചിത്രത്തിൽ, അമാല്‍ഡ ലിസ് തന്റെ നല്ല ഒരു സുഹൃത്തു കൂടി ആയതിനാല്‍ ഭ്രമയുഗത്തിലെ അമാല്‍ഡയുടെ  യക്ഷി  കഥാപാത്രമായുള്ള  സീന്‍ ബുദ്ധിമുട്ടുകളില്ലാതെ ചെയ്യാന്‍ സാധിച്ചു മണികണ്ഠന്‍ ആചാരി പറയുന്നു

ഭ്രമയുഗത്തില്‍ കഥാപാത്രം  എന്നുള്ള രീതിയില്‍ മനയിലേക്ക് കയറാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. പക്ഷെ  ആ മനയിൽ  കയറാഞ്ഞത് നന്നായി. യക്ഷിയുടെ കൈകൊണ്ട് അവിടെ തന്നെ തീര്‍ന്നല്ലോ. അല്ലാതെ അവിടെയിട്ട് പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത് മണികണ്ഠൻ പറയുന്നു, ഈ ചിത്രത്തിൽ യക്ഷിയായ അമാൽഡ ആണ് തന്നെ കൊല്ലുന്നത് മണികണ്ഠൻ പറയുന്നു,

അമാല്‍ഡ ലിസുമായിട്ട് കമ്മട്ടിപ്പാടത്തില്‍ ഒരുമിച്ച്  അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ റോസമ്മയാണല്ലോ. എനിക്ക് സിനിമയില്‍ രണ്ടാമത്തെ മരണവും സമ്മാനിച്ചുഅന്ന് ,ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കമന്റ് വന്നിരുന്നു. ഈ പെണ്ണുമ്പിള്ള ഈ ചേട്ടന്റെ പിറകെ നടന്ന് കൊല്ലാന്‍ നടക്കുവാണല്ലോ എന്ന് മണികണ്ഠൻ പറയുന്നു,