താൻ ഒരു സിനിമയെ സമീപിക്കുമ്പോൾ ആദ്യം മനസിൽ കൊണ്ടുനടക്കുന്നത് അദ്ദേഹത്തിനെയാണ് ;ബ്ലെസി 

ഒരുപാട് ചിത്രങ്ങൾ മലയാള സിനിമയിൽ സംവിധാനം ചെയ്യ്തില്ലെങ്കിലും, ചെയ്യ്ത ചിത്രങ്ങൾ കൊണ്ട് ഹിറ്റ് നേടിയ സംവിധായകനാണ് ബ്ലെസി, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യ്ത ആടുജീവിതം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ…

ഒരുപാട് ചിത്രങ്ങൾ മലയാള സിനിമയിൽ സംവിധാനം ചെയ്യ്തില്ലെങ്കിലും, ചെയ്യ്ത ചിത്രങ്ങൾ കൊണ്ട് ഹിറ്റ് നേടിയ സംവിധായകനാണ് ബ്ലെസി, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യ്ത ആടുജീവിതം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ബ്ലെസി പറയുന്നു താൻ ഒരു സിനിമയെ സമീപിക്കുമ്പോൾ ആദ്യം മനസിൽ കൊണ്ടുനടക്കുന്നത് സംവിധായകൻ പദ്മ രാജനെയാണെന്നാണ്. അദ്ദേഹം സാധാരണ പറയാറുള്ളത് ഒരു വിഷയം പറയുമ്പോൾ അത് പുതുമയോടെ പറയു എന്നായിരുന്നു ബ്ലെസി പറയുന്നു

അതുപോലെ ഞാൻ ഒരു സിനിമയെ സമീപിക്കുമ്പോൾ എന്റെ മനസിൽകൊണ്ടു നടക്കുന്നത് അദ്ദേഹത്തെ ആയിരിക്കും, അദ്ദേഹം പറയാറുള്ള ആ തത്വം വെച്ച് ഗ്രാമർ പഠിച്ച ഒരു വലിയ ടെക്‌നീഷ്യൻ ആകേണ്ട ആവശ്യമില്ല ഒരു കഥ പറയുമ്പോൾ അത് പുതുമയോട് പറഞ്ഞാൽ മതി ഈ ഒരു കാര്യം അദ്ദേഹത്തിന്റെ വാക്കായിരുന്നു ബ്ലെസി പറയുന്നു

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഞാൻ പ്രാവർത്തികം ആക്കാറുണ്ട്, തന്മാത്രയിൽ ഇഞ്ചി കറിക്കൂട്ടുമ്പോൾ അമ്മയെ കുറിച്ച് ബന്ധിപ്പിക്കുന്നുണ്ടു, അങ്ങനെ ഈ മണം, രുചി എന്നൊക്കെ പറയുന്നത് അറിയാതെ വന്നു പോകുന്ന കാര്യങ്ങളാണ്, തന്റെ സിനിമകളിൽ മണവും, രുചിയും തുടങ്ങുന്ന എലെമെന്റ്സ് പലപ്പോഴും ഉപയോഗിക്കാറുണ്ട് അതിപ്പോളും തുടര്ന്നുപോകുന്നു ബ്ലെസ്സി പറയുന്നു