ഉർവ്വശിക്കൊപ്പം മകന്റെ പിറന്നാൾ ആഘോഷിച്ച് മണികണ്ഠനും കുടുംബവും !!

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷവും മണികണ്ഠൻ ചെയ്യുക ഉണ്ടായി.സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും അദ്ദേഹം ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം സോഷ്യൽ ലോകത്ത് പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഉർവ്വശിക്കൊപ്പം മകന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇവ, ചാൾസ്‌ എന്റർപ്രൈസ്‌ സിനിമാലൊക്കേഷനിൽ വച്ച്‌ പ്രിയപ്പെട്ട ഊർവ്വശിചേച്ചിയോടും മറ്റ്‌ അംഗങ്ങളോടൊപ്പവും ഇസൈയുടെ പിറന്നാളാഘോഷം എന്നാണ് താരം ചിത്രത്തിന് തലക്കെട്ട് നൽകിയത്. കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിലായിരുന്നു മണികണ്ഠൻറെയും അഞ്ജലിയുടെയും വിവാഹം നടന്നത്. കോവിഡ് കാലമായതിനാൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. അതിനുശേഷം മാർച്ച് 19 ന് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു.

Previous articleമറ്റു നടന്മാരുടെ നല്ല സിനിമകൾ എനിക്ക് ‘Home Work’ ആണ് !
Next articleകമല്‍, ലാല്‍ജോസിനെ കൂടെകൂട്ടിയതിന്റെ ഒരേയൊരു കാരണം ഇതായിരുന്നു..!!