വീട്ടില്‍ ഉള്ളവര്‍ക്ക് മണിക്കുട്ടന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ്..!! സംഗതി കളറാകും..!!

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധനേടിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എണ്ണമറ്റ ഷോകള്‍ ഉണ്ടായിരുന്നിട്ടും പലതരം കാര്യങ്ങളാണ് ഈ ഷോയെ വ്യത്യസ്തമാക്കി മാറ്റി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ ഷോ അവസാന നിമിഷം നിര്‍ത്തലാക്കേണ്ടി വന്നെങ്കിലും ഇന്നിപ്പോള്‍ കൂടുതല്‍ വ്യത്യസ്തതകളോടും ആകാംക്ഷയോടും പരിപാടി വീണ്ടും തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ നടന് മണിക്കുട്ടനെയാണ് ജനങ്ങള്‍ ചേര്‍ന്ന് ബിഗ്‌ബോസ് സീസണ്‍ 3യുടെ മത്സരാര്‍ത്ഥിയായി തിരഞ്ഞെടുത്തത്.

ഇപ്പോഴിതാ പുതിയ സീസണ്‍ 4 തുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ മണിക്കുട്ടന്‍ ബിഗ്‌ബോസ് ഹൗസില്‍ മത്സരിക്കാന്‍ എത്തിയ പുതിയമത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. സ്വന്തം കൈപ്പടയില്‍ വെള്ളക്കടലാസിന്‍ എഴുതിയ വിജയ സന്ദേശം താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ”സംഗതി കളര്‍ ആകും,” എന്ന തലക്കെട്ടോട് കൂടിയാണ് മണിക്കുട്ടന്റെ ആശംസാ സന്ദേശം. ”എല്ലാ ബിബിഫോര്‍ മത്സരാര്‍ത്ഥികള്‍ക്കും തന്റെ ആശംസകള്‍,”

https://www.instagram.com/p/CbmOcfZJu5f/?utm_source=ig_web_copy_link

എന്നും മണിക്കുട്ടന്‍ കുറിച്ചു.”ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥിക്കും എന്റെ ആശംസകള്‍. ആ വേദിയിലെ മത്സരങ്ങള്‍ക്കൊപ്പം തന്നെ നല്ല മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്കു സമ്മാനിക്കാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു… സംഗതി കളര്‍ ആകട്ടെ,” മണിക്കുട്ടന്‍ കുറിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ അവതാരകനായി എത്തുന്നു എന്നത് തന്നെയാണ് ഷോയുടെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ തുടങ്ങിയ ഷോയുടെ പുതിയ എപ്പിസോഡുകള്‍ക്കും മത്സരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

Previous articleദേവാസുരം മമ്മൂട്ടിയെ നായകനാക്കി ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തല്‍
Next articleസിനിമ റിലീസായപ്പോള്‍ എന്റെ ശബ്ദത്തിന് പകരം വേറെ ആളുടെ ശബ്ദം.. എല്ലാം വിട്ടു..!! ഷോബി തിലകന്‍