‘വാലിബന്റെ’ ലൊക്കേഷനിൽ വെച്ച് തേനീച്ച കുത്തൽ ലഭിച്ചു! കൂടുതൽ പരുക്ക് പറ്റിയത് മണികണ്ഠനെ,മോഹൻലാൽ പറയുന്നു  

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു വമ്പൻ ഹിറ്റ് ചിത്രമാണ് മലൈക്കോട്ടൈ വലിബൻ , ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചു തേനീച്ച കുത്തലിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. വാലിബന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം, …

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു വമ്പൻ ഹിറ്റ് ചിത്രമാണ് മലൈക്കോട്ടൈ വലിബൻ , ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചു തേനീച്ച കുത്തലിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. വാലിബന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം,  പോണ്ടി ചേരിയിൽ  ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാൻ എത്തിയ ഒരാൾ കല്ലെറിഞ്ഞതിനാലാണ് യൂണിറ്റിലുള്ളർക്ക് തേനീച്ചയുടെ കുത്തു ലഭിച്ചത്, ഏറ്റവും കൂടുതൽ പരുക്കേറ്റത് നടൻ മണികണ്ഠനും, നിർമാതാവിന്റെ മകനുമായിരുന്നു. മോഹൻലാൽ പറയുന്നു

തന്റെ സിനിമ പോസ്റ്ററുകൾ കണ്ടിട്ട് അതുപോലെ കാണിക്കുന്നവരെ താൻ കണ്ടിട്ടുണ്ട് എന്നും നടൻ കൂട്ടിച്ചേർത്തു, പുലി മുരുകൻ സിനിമ ചെയ്യുന്ന സമയത്തു താൻ പോകുമ്പോൾ ഒരാൾ തന്റെ പോസ്റ്ററിൽ നോക്കിയിരുന്നു തന്നോട് സ്റ്റണ്ട് ചെയ്യുന്നതുപോലെ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്, അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മോഹൻലാൽ പറയുന്നു, സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് തനിക്ക് ആരാധകർ കത്തുകൾ അയ്ക്കുമായിരുന്നു

എന്നാൽ അന്ന് താൻ കൂടുതലും യാത്രകളിൽ ആയിരിക്കും ആ സമയത്തു തന്റെ അമ്മയുടെ കൈയിലാണ് ഈ ലെറ്ററുകളും കിട്ടിയിരുന്നത്, ‘അമ്മ ആ ലെറ്ററുകളും വായിച്ചിട്ട് ചിലതിനു മറുപടി നൽകുമായിരുന്നു, മോഹൻലാൽ പറയുന്നു, മോഹൻലാൽ, ലിജോ പെല്ലിശേരി കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ, ജനുവരി 25  നെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്