പുതിയ സന്തോഷം ആഘോഷിച്ച് മണിയൻപിള്ള രാജുവും കുടുംബവും, ആശംസകൾ നേർന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷം ആഘോഷിച്ച് മണിയൻപിള്ള രാജുവും കുടുംബവും, ആശംസകൾ നേർന്ന് ആരാധകരും!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് മണിയൻ പിള്ള രാജു. നടനായും സംവിധയകൻ ആയും നിർമ്മാതാവ് ആയുമെല്ലാം വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് മണിയൻ പിള്ള രാജു. നിരവധി നല്ല കഥാപാത്രങ്ങളെയാണ് താരം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ആണ് മണിയൻ പിള്ള രാജുവും ഭാര്യ ഇന്ദിരയും തങ്ങളുടെ മുപ്പത്തിയാറാം വിവാഹ വാർഷികം ആഘോഷിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്. നീണ്ട മുപ്പത്താറ് വർഷത്തെ ദാമ്പത്യം പിന്നിട്ടതിന്റെ സന്തോഷത്തിൽ ആണ് ദമ്പതികളും.

സച്ചിൻ, നിരഞജ് എന്നിവരാണ് ഇവരുടെ രണ്ടു മക്കൾ. അച്ഛനെ പോലെ തന്നെ മകൻ നിരന്ജ്ജും സിനിമയിൽ സജീവമാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് മണിയൻ പിള്ള രാജുവിന് കോവിഡ് പിടിപെട്ടത്. കോവിഡ് ഭേദമായി തിരികെ വീട്ടിൽ വന്നപ്പോഴേക്കും താരത്തിന് ന്യുമോണിയ കൂടി പിടിപെടുകയായിരുന്നു. ന്യുമോണിയ കൂടിയതോടെ താരത്തിന് ശബ്ദവും നഷ്ട്ടപെട്ടു. എന്നാൽ ശബ്ദം നഷ്ടപെട്ടത് രോഗത്തെ തുടർന്ന് ആണെന്നും രോഗം ഭേദമാകുമ്പോഴേക്കും ശബ്ദവും തിരികെ ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പതിനെട്ട് ദിവസത്തെ ആശുപത്രീ വാസത്തിനു ശേഷം തിരികെ വീട്ടിൽ വന്നെങ്കിലും താരത്തിന് ശബ്ദം പൂർണമായി ലഭിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ അസുഖം എല്ലാം ഭേദമായി പൂർണ്ണ ആരോഗ്യത്തോടെ കഴിയുകയാണ് താരം. ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിൽ ആണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.

 

 

 

 

 

 

Trending

To Top
Don`t copy text!