ആ ഘട്ടത്തില്‍ എന്നെ സഹായിച്ചത് ജയറാം മാത്രമാണ്… സിദ്ദിഖ് പറയുന്നു..!! ഇതാണ് സൗഹൃദം!

കഥാപാത്രങ്ങള്‍ എന്തും ആവട്ടെ വില്ലനോ നായകനോ അല്ലെങ്കില്‍ കോമഡിയോ കരച്ചിലോ, എല്ലാം സിദ്ദിഖ് എന്ന നടന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. മലയാള സിനിമയില്‍ ചുരുക്കം ചില നടന്മാര്‍ക്ക് മാത്രമുള്ള കഴിവ്. ഒരു സിനിമയില്‍ പ്രേക്ഷകര്‍ വെറുത്തുപോവുന്ന…

കഥാപാത്രങ്ങള്‍ എന്തും ആവട്ടെ വില്ലനോ നായകനോ അല്ലെങ്കില്‍ കോമഡിയോ കരച്ചിലോ, എല്ലാം സിദ്ദിഖ് എന്ന നടന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. മലയാള സിനിമയില്‍ ചുരുക്കം ചില നടന്മാര്‍ക്ക് മാത്രമുള്ള കഴിവ്. ഒരു സിനിമയില്‍ പ്രേക്ഷകര്‍ വെറുത്തുപോവുന്ന ഒരു വില്ലന്‍ കഥാപാത്രമാണെങ്കില്‍ തൊട്ടടുത്ത സിനിമയില്‍ ആരാധകരുടെ മനസ്സില്‍ തട്ടിയ ഒരു വേഷമായിട്ടായിരിക്കും സിദ്ദിഖിന്റെ വരവ്. ഇതിന് ഉദാഹരണമായി എത്രയോ സിനിമകളാണ് മലയാളിക്ക് മുന്‍പിലുള്ളത്.

അത് തന്നെയാണ് നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രശംസയും. ഒരു നടന്‍ എന്നതിലുപരി സിനിമാ ലോകത്ത് സൗഹൃത്ത് ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ജയറാമും സിദ്ദിഖും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രേക്ഷകരോട് പ്രത്യേകിച്ച് പറയേണ്ടതില്ല. സിനിമകളിലൂടെയും അല്ലാതെയും അത് കാണികള്‍ കണ്ട് അറിഞ്ഞതാണ്. ഇപ്പോഴിതാ ജയറാമിനെ കുറിച്ച് സിദ്ദിഖ് പങ്കുവെച്ച ഒരു ഓര്‍മ്മയാണ് പ്രേക്ഷകരുടെ മനം നിറയ്ക്കുന്നത്. പണ്ട് നടന്ന ഒരു കഥയാണ് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുന്നത്. തന്നെ ആദ്യമായി ഒരു വാഹനം വാങ്ങാന്‍ നിര്‍ബന്ധിച്ചത് ജയറാം ആയിരുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞിരിക്കുന്നത്.

ബസിന്‌റെ പിറകെ താന്‍ ഓടുന്നത് കണ്ടാണ് ഒരു കാര്‍ വാങ്ങാന്‍ ജയറാം നിര്‍ദേശിച്ചതും അതിനുള്ള പണം സിദ്ദിഖിന് കൊടുത്തതും. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…:സിനിമയില്‍ സജീവമാകുന്ന കാലത്ത് ബസ്സിനു പുറകെ ഓടുന്നത് കണ്ട് ജയറാമാണ് എന്നെ കാര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചത്. ജയറാമിന്റെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ 20000 രൂപയാണ് ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍ അഡ്വാന്‍സായി നല്‍കിയത്. മാരുതി 800 ന് ശേഷം ധാരാളം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്, എന്നാല്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയത് ഒരു വിജയ് സൂപ്പര്‍ സ്‌കൂട്ടര്‍ ആയിരുന്നു. സിനിമയില്‍ എത്തുന്നതിനു മുമ്പ് ആയിരുന്നു ആ വാഹനം വാങ്ങിച്ചത്. ജയറാമിനെ പണം 3 മാസത്തിനുള്ളില്‍ തിരിച്ചു നല്‍കാന്‍ സാധിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.