ഐസിയുവില്‍ കിടന്നിരുന്ന മലയാള സിനിമ ഇപ്പോഴാണൊന്നു വാര്‍ഡിലേക്ക് മാറ്റിയത്… ദയവുചെയ്ത് വെന്റിലേറ്ററില്‍ ആക്കരുത്

കേരള ചരിത്രത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്റെ അതിക്രൂരമായ അക്രമങ്ങളും. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേര്‍ത്ത് ഒരുക്കിയ…

കേരള ചരിത്രത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്റെ അതിക്രൂരമായ അക്രമങ്ങളും. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേര്‍ത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്തി. ദിലീപ് നായക വേഷത്തിലെത്തുന്ന ‘തങ്കമണി’. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എല്ലാം തികഞ്ഞൊരു ഉത്തമ സിനിമയാണ് ‘തങ്കമണി’ എന്ന് പറയുന്നില്ല, പക്ഷെ ഇത്രയും അടിച്ചമര്‍ത്താന്‍ മാത്രം പിഴവുകളും ഉണ്ടെന്ന് തോന്നിയില്ല കണ്ടപ്പോള്‍ എന്നാണ് ഷഫിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എല്ലാം തികഞ്ഞൊരു ഉത്തമ സിനിമയാണ് ‘തങ്കമണി’ എന്ന് പറയുന്നില്ല, പക്ഷെ ഇത്രയും അടിച്ചമര്‍ത്താന്‍ മാത്രം പിഴവുകളും ഉണ്ടെന്ന് തോന്നിയില്ല കണ്ടപ്പോള്‍.
ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ നൂറിരട്ടിയായി എല്ലാവരും വിളിച്ചു പറയുമ്പോള്‍ മനപ്പൂര്‍വം വിട്ടുകളയുന്നതോ ഒഴിവാക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്, ദിലീപ് എന്ന നടന്റെ മികച്ച പ്രകടനം??, ആബേല്‍ എന്നയാളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നും ഒരു മനുഷ്യനെ സംബന്ധിച്ച് അത് എത്രത്തോളം വലുതായിരുന്നു എന്നും പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്ന സീനിലെ ഒരൊറ്റ Close Shot കൊണ്ട് ദിലീപ് എന്ന നടന്‍ കാണിച്ചു തന്നു.
സിറ്റി പോലിസ് കമ്മീഷണര്‍ അര്‍പ്പിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘പ്രണിത’ കഥാപാത്രത്തോട് ഒരു അര്‍പ്പണവും കാണിച്ചില്ല, എനിക്ക് തോന്നിയ നെഗറ്റീവ് അതായിരുന്നു, നൈല ഉഷയോ മമ്ത മോഹന്‍ദാസ് വല്ലതും ചെയ്തിരുന്നെങ്കില്‍ ഗംഭീരമാക്കിയേനെ എന്ന് തോന്നി.
ഇമോഷണല്‍ രംഗങ്ങള്‍ നല്ലരീതിയില്‍ വര്‍ക്ക് ആയിട്ടുണ്ട്, പശ്ചാത്തല സംഗീതവും നല്ലതായി തോന്നി.
സഹ സംവിധായകനായി കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ ഉള്ള ഒരാളെന്ന നിലക്ക് പറയട്ടെ, റിവ്യൂകള്‍ നല്ലതാണ് പക്ഷെ അതിനും ഒരു സമയപരിധി വേണം. ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്നേ വലിച്ചുകീറുന്ന പ്രവണത ശെരിയല്ല ‘തങ്കമണി’യുടെ മാത്രം കാര്യമല്ല പറയുന്നത്.
മൂന്ന് ദിവസം എങ്കിലും സമയം കൊടുക്കണം ഓഡിയന്‍സിന് സ്വയം തീരുമാനിക്കാന്‍ ആ സിനിമ കാണണോ വേണ്ടയോ എന്ന്.
കേവലം നൂറ് ഓണ്‍ലൈന്‍ റിവ്യൂ പറയുന്നവര്‍ അല്ല മൂന്നര കോടി ജനങ്ങളുടെ അഭിപ്രായം പറയേണ്ടത്.
Mr.കോക്ക് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കുന്ന ചേച്ചിയുടെ പേര് അനിത എന്നായിരുന്നു ഞങ്ങള്‍ എല്ലാരും അവരെ അനി ചേച്ചി എന്നാ വിളിക്കുന്നെ…
എല്ലാവര്‍ക്കും ഇഷ്ട പെട്ട ഒരു സിനിമ അത് ലോക സിനിമയില്‍ സംഭവിക്കില്ല
NB 1: മഹത്തായ സിനിമ എന്ന് പറയുന്നില്ല, ദിലീപ് സിനിമകള്‍ക്ക് മനപ്പൂര്‍വം വരുന്ന വലിച്ചു കീറലുകള്‍ കാണുമ്പോള്‍ തോന്നുന്നു ഒരു തവണ തിയറ്ററില്‍ തന്നെ പോയി കാണാനുള്ള സിനിമയാണ് ‘ തങ്കമണി’, നമ്മുടെ കൊച്ചു കേരളത്തില്‍ ഓണ്‍ലൈന്‍ റിവ്യുസ് ഒക്കെ വരുന്നതിന് കുറേ മുന്നേ നടന്ന ഒരു നര നായിട്ടിന്റെ കഥയാണ് ‘തങ്കമണി’
സ്പൂണ്‍ ഫീഡ് ചെയ്യാത്ത ഒരുപാട് ഡീറ്റൈലിങ്ങ്‌സ് സിനിമയില്‍ ഉണ്ട് ശ്രദ്ധിച്ചു കണ്ടാല്‍ മനസ്സിലാക്കാം
NB 2: I C U വില്‍ കിടന്നിരുന്ന മലയാള സിനിമ ഇപ്പോഴാണൊന്നു വാര്‍ഡിലേക്ക് മാറ്റിയത്… ദയവുചെയ്ത് വെന്റിലേറ്ററില്‍ ആക്കരുത്