റോം നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് മഞ്ജു വാര്യർ

നടി മഞ്ജു വാര്യർ താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ എവിടേയ്ക്കാണ് പോവുന്നത് എന്ന് താരം വ്യക്തമാക്കിയിരുന്നില്ല.ഇപ്പോഴിതാ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത് താരത്തിന്റഎ യാത്രാ…

നടി മഞ്ജു വാര്യർ താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ എവിടേയ്ക്കാണ് പോവുന്നത് എന്ന് താരം വ്യക്തമാക്കിയിരുന്നില്ല.ഇപ്പോഴിതാ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത് താരത്തിന്റഎ യാത്രാ ചിത്രങ്ങളാണ്. ഇറ്റലിലേയ്ക്കായിരുന്നു നടി യാത്ര നടത്തിയത്.

ഇറ്റലിയിൽ നിന്നും റോമും ജെറുസലേമുമൊക്കെ ചുറ്റിനടന്ന് കാണുകയാണ് മലയാളത്തിന്റെ പ്രിയ താരം. ക്രിസ്മസ് ദിനത്തിലാണ് മഞ്ജു വാര്യർ റോമും നഗരം ചുറ്റിക്കറങ്ങുന്ന ചിത്രം പങ്കുവെച്ചത്.  മഞ്ജുവിന്റെ യാത്രാചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിനൊപ്പം താരങ്ങളായ രമേഷ് പിഷാരടിയും മിഥുൻ രമേഷുമുണ്ട്.

അതേ സമയം ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നുള്ള താരങ്ങളുടെ ഒരു സംഘം അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു.ഇതിനായാണ് മഞ്ജു വാര്യരും അവിടെയെത്തിയത്. ഷോയിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നീരജ് മാധവ് തുടങ്ങിയ താരങ്ങളും അവിടെ എത്തിയിരുന്നു. തന്റെ യാത്രയ്ക്കിടെ ബത്‌ലഹേം വീഥികളിലൂടെ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.