ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

manju-with-iza

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.

manju with iza

ചാക്കോച്ചന്റെ മകൻ ഇസക്കൊപ്പം ഉള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, കഴിഞ്ഞ ദിവസം ഇസയുടെ പിറന്നാൾ ആയിരുന്നു, നിരവധി താരങ്ങൾ ആണ് ഇസക്ക് പിറന്നാൾ ആശംസയുമായി എത്തിയത്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് ഇസ്സയും മഞ്ജുവും കൂടി ഉള്ള ചിത്രങ്ങൾ ആണ്.

manju

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പുതിയ പോസ്റ്റും ചിത്രവും തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ കേക്കിനുമൊരു പ്രത്യേകതയുണ്ടായിരുന്നു.

Trending

To Top
Don`t copy text!