മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ഒടിടിയില്‍!!!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ബോക്‌സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ ഇപ്പോഴും തിയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും തെലുങ്കിലും ചിത്രം ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.…

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ബോക്‌സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ ഇപ്പോഴും തിയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും തെലുങ്കിലും ചിത്രം ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവകഥയെയാണ് ചിദംബരം സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്.

അതേസമയം, ചിത്രം ഒടിടിയിലേക്ക് എപ്പോള്‍ എത്തുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ദിവസങ്ങള്‍ക്കകം തന്നെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്.

ഏപ്രില്‍ അഞ്ചിന് മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോക്‌സോഫീസില്‍ 200 കോടിക്ക് മുകളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.

ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ 11 സുഹൃത്തുക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ സ്‌ക്രീനിലെത്തിയത്. മരണം ഉറപ്പായ ഗുണകേവില്‍ വീണ സുഹൃത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അസാധ്യമായ സൗഹൃദത്തിന്റെ യഥാര്‍ഥ കഥയാണ് സിനിമയായിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.