‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി’!! യുകെയിലെ വീട്ടില്‍ പുതിയ അതിഥിയെത്തിയ സന്തോഷം പങ്കിട്ട് മനോജ് കെ ജയന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നായകനായും സ്വഭാവ നടനായും സ്‌ക്രീനില്‍ ആരാധകരെ ഞെട്ടിപ്പിച്ച താരമാണ് മനോജ്. മൂന്നരപതിറ്റാണ്ടായി മലയാളത്തില്‍ സജീവമാണ് മനോജ്. പലപ്പോഴും അര്‍ഹിച്ച അംഗീകാരം താരത്തിന് ലഭിച്ചിട്ടില്ലെന്ന ആക്ഷേപവും…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നായകനായും സ്വഭാവ നടനായും സ്‌ക്രീനില്‍ ആരാധകരെ ഞെട്ടിപ്പിച്ച താരമാണ് മനോജ്. മൂന്നരപതിറ്റാണ്ടായി മലയാളത്തില്‍ സജീവമാണ് മനോജ്. പലപ്പോഴും അര്‍ഹിച്ച അംഗീകാരം താരത്തിന് ലഭിച്ചിട്ടില്ലെന്ന ആക്ഷേപവും ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. 1988ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം.

1987-ല്‍ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ സിനിമാ ലോകത്തിലേക്കും ചുവടുവച്ചു. 1992ല്‍ റിലീസായ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ ആണ് മനോജിനെ ശ്രദ്ധേയനാക്കിയത്. 2005ലിറങ്ങിയ അനന്തഭദ്രത്തിലെ ദിഗംബരനും മനോജ് കെ ജയന്റെ കരിയറിലെ മികച്ച കഥാപാത്രമാണ്.

മനോജ് കെ ജയനും ആശയും മക്കളും യുകെയിലാണ് സ്ഥിരതാമസം. മക്കളുടെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ടാണ് യുകെയില്‍ താമസമാക്കിയത്. മനോജിന്റെയും ആശയുടെയും മകന്‍ അമൃത്, ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍ ശ്രേയ, മനോജിന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയും കൂടെയുണ്ട്. കുഞ്ഞാറ്റ സോഷ്യലിടത്ത് സജീവമാണ്. കുടുംബത്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ കുടംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷമാണ് മനോജ് കെ ജയന്‍ പങ്കിടുന്നത്. തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം ആണ് താരം പങ്കിട്ടത്. ടെസ്ലയുടെ മോഡല്‍ 3 കാറാണ് മനോജ് കെ ജയന്‍ യുകെയിലെ വീട്ടിലേക്കെത്തിച്ചത്.

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു. ടെസ്ല. ഇന്നുമുതല്‍ യുകെയിലെ എന്റെ ഫാമിലി മെമ്പര്‍. ലോകത്തെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കാനായത് ഭാഗ്യമായി കരുതുന്നു,’ എന്നാണ് ചിത്രം പങ്കുവച്ച് മനോജ് കെ ജയന്‍ കുറിച്ചത്.