ആ വീട്ടിൽ സോനുവിന്റെ റോൾ എന്താണ്, വീണ്ടും ബഷീറിന്റെ കുടുംബത്തിന് നേരെ വിമർശനം!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ…

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുഹാനയും മഷൂറയും.

ഇപ്പോൾ മഷൂറ പങ്കുവെച്ച ഒരു വീഡിയോ ആണ് ചില വിമർശനങ്ങൾക്ക് വഴി തെളിച്ചത്. ബഷീറിനെ ബേബി എന്നാണ് മഷൂറ വിളിക്കുന്നത്. ബഷീർ വീട്ടിൽ ഇല്ലാത്ത സാഹചര്യം ആണ് മഷൂറാ ആരാധകരുമായി പങ്കുവെക്കുന്നത്. ബേബി വീട്ടിൽ ഇല്ലാത്ത കൊണ്ട് ഭയങ്കര ബോർ ആണെന്നും രാവിലെ അത് കൊണ്ട് താമസിച്ചാണ് എഴുന്നേറ്റത് പോലും. ബേബി ഇല്ലാത്ത കൊണ്ട് ഒന്നും ചെയ്യാനും തോന്നുന്നില്ല വെറുതെ ഒരിടത്ത് ഇരിക്കാൻ മാത്രമേ തോന്നുന്നൊളു. ബേബിയെ വല്ലാതെ മിസ് ചെയ്യുന്നു എന്നൊക്കെയാണ് മഷൂറ വിഡിയോയിൽ പറഞ്ഞത്. ബഷീറിന്റെ ടി ഷർട്ട് ഇട്ട് കൊണ്ടാണ് മഷൂറ വീഡിയോ ചെയ്തത്. ഡെയിലി വീഡിയോ ചെയ്യണം എന്ന് ബേബി വിളിച്ച് പറഞ്ഞെന്നും അതിന് കൊണ്ടാണ് വ്ലോഗ് ചെയ്യുന്നത് എന്നും മഷൂറാപറഞ്ഞു .

നിരവധി പേരാണ് മഷൂറയുടെ വീഡിയോയ്ക്ക് കമെന്റുമായി എത്തിയത്. സുഹാനയ്ക്ക് ആ വീട്ടിൽ റോൾ എന്തായിരുന്നു എന്നാണു ഒരാൾ ചോദിച്ചത്. സുഹാനയും ജീവിതം ആസ്വദിക്കുന്നുണ്ടെന്നനും ഞങ്ങൾ പരസ്പ്പരം കണക്ടഡ് ആയ ആളുകൾ ആണെന്നും ഒരാൾ ഇല്ലെങ്കിൽ അയാൾ ഞങ്ങൾക്ക് ഭയങ്കരമായും മിസ് ചെയ്യാറുണ്ടെന്നും സുഹാന സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലാത്തത് കൊണ്ടാണ് സുഹാനയുടെ വിശേഷങ്ങൾ ഒക്കെ അറിയാൻ താമസിക്കുന്നത് എന്നും മഷൂറാ പറഞ്ഞു.