അഞ്ചു തലമുറകൾ ബോളിവുഡിലുള്ള കപൂർ കുടുംബം! കുടുംബത്തിലെ ഏക പഠിപ്പിസ്റ്റ് താൻ ആണ്, രൺബീർ കപൂർ 

ബോളിവുഡിൽ അറിയപ്പെടുന്ന ഒരു താര കുടുംബമാണ് കപൂർ കുടുംബം, ഈ കപൂർ ഫാമിലിയിൽ അഞ്ചു തലമുറകൾ സിനിമയിൽ സാനിധ്യം അറിയിച്ചിട്ടുള്ളവരാണ്, സിനിമയിൽ സജീവമായ ഇവരുടെ വിദ്യാഭ്യാസം പലപ്പോഴും ചർച്ച ആയ വിഷയമാണ്, ഇപ്പോൾ അതിനെ…

ബോളിവുഡിൽ അറിയപ്പെടുന്ന ഒരു താര കുടുംബമാണ് കപൂർ കുടുംബം, ഈ കപൂർ ഫാമിലിയിൽ അഞ്ചു തലമുറകൾ സിനിമയിൽ സാനിധ്യം അറിയിച്ചിട്ടുള്ളവരാണ്, സിനിമയിൽ സജീവമായ ഇവരുടെ വിദ്യാഭ്യാസം പലപ്പോഴും ചർച്ച ആയ വിഷയമാണ്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ രൺബീർ കപൂർ, താനാണ് കപൂർ ഫാമിലിയിലെ ഒരു നല്ല പഠിപ്പിസ്റ്റ്, ഈ ഫാമിലിയിൽ പത്താംക്ലാസ് പാസായത് താൻ മാത്രമാണ് രൺബീർ പറയുന്നു

അച്ഛൻ ഋഷിരാജ് കപൂറും അപ്പൂപ്പൻ രാജ് കപൂറും പത്താംക്ലാസ് പാസായിട്ടില്ല, എന്റെ പത്താംക്ലാസിലെ റിസൾട്ട് വന്നപ്പോൾ എനിക്ക് 54 . 3 % മാർക്കുണ്ടായിരുന്നു, ഈ ഒരു സന്തോഷത്തിനു എന്റെ കുടുംബക്കാർ നല്ലൊരു ആഘോഷം നടത്തുകയും ചെയ്യ്തിരുന്നു, മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു കാരണം പത്താംക്ലാസ് പാസായ ഒരേ ഒരു വ്യക്തി ഞാൻ ആയതുകൊണ്ട്

അതിനു ശേഷം താൻ ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ ഫിലിം മേക്കിങ് കോഴ്സ് പഠിച്ചു, പിന്നീട് ആക്റ്റിംഗും പഠിച്ചു, താൻ ഫിലിം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രണ്ടു ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്യ്തു രൺബീർ പറയുന്നു