കരഞ്ഞ് കലങ്ങിയ കണ്ണുമായി, ഒന്നും പറയാനാകാതെ വരുന്നവരുടെ അണ്ണാക്കിലേക്ക് കോല് തള്ളിക്കേറ്റി മാപ്രകള്‍ സീന്‍ ഉണ്ടാക്കുകയാണ്!!!

പ്രമുഖര്‍ മരിച്ചാലും അപ്രതീക്ഷിത മരണങ്ങള്‍ സംഭവിക്കുമ്പോഴും ബൈറ്റുകള്‍ എടുക്കുമ്പോള്‍ മലയാള മാധ്യമപ്രവര്‍ത്തകര്‍ വേണ്ടത്ര മര്യാദ പാലിക്കുന്നുണ്ടോ എന്ന കാര്യം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്‍ ഇന്നസെന്റിന്റെ മരണമാണ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. അവിടെയും…

പ്രമുഖര്‍ മരിച്ചാലും അപ്രതീക്ഷിത മരണങ്ങള്‍ സംഭവിക്കുമ്പോഴും ബൈറ്റുകള്‍ എടുക്കുമ്പോള്‍ മലയാള മാധ്യമപ്രവര്‍ത്തകര്‍ വേണ്ടത്ര മര്യാദ പാലിക്കുന്നുണ്ടോ എന്ന കാര്യം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്‍ ഇന്നസെന്റിന്റെ മരണമാണ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. അവിടെയും ഇന്നച്ചനെ അവസാനമായി കണ്ട് നിറകണ്ണുകളോടെ മടങ്ങിയ സഹപ്രവര്‍ത്തകരുടെ വീഡിയോയെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നവര്‍ക്ക് നേരെയും ക്യാമറയും മൈക്കും നടന്നു.

ഇക്കാര്യത്തില്‍ മലയാളത്തിലെയും തമിഴ് മാധ്യമപ്രവര്‍ത്തരെയും താരതമ്യം ചെയ്യുകയാണ് നായനാര്‍ എംഎ. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല…തമിഴ്നാട്ടില്‍ അവിടുത്തെ രാഷ്ട്രീയ/ കലാ സിനിമാ/ വ്യാപാര പൗരപ്രമുഖര്‍ ആരെങ്കിലും മരണപെട്ടാല്‍ അന്നേരം ചാനലുകാര്‍ കാണിക്കുന്ന ഒരു മര്യാദയുണ്ട്….

അവര്‍ അവിടെ പ്രതികരണം വാങ്ങാന്‍ കോലുമായി ആരുടെയും വായിലേക്ക് മൈക്ക് തിരുകാറില്ല…. പകരം പരേതന്/പരേതക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആളുകര്‍ ഇറങ്ങി വരുന്ന വഴിയില്‍ ഒരു സൈഡില്‍ അവര്‍ പ്രത്യേകമായി ഒരു മീഡിയാ ഡെസ്‌ക് വെക്കും. അവിടെ ചാനലുകാര്‍ ഒന്നിക്കും.

എല്ലാവരും അവിടെ മൈക്ക് വെക്കും എതിര്‍ ദിശയില്‍ ക്യാമറയും. വരുന്ന പ്രമുഖരില്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര്‍ അവിടെ എത്തി അവര്‍ക്ക് പറയാനുള്ളത് പറയും.

മിക്കവാറും തിരിച്ചൊരു ചോദ്യം പോലും ഉണ്ടാകില്ല. അത്രക്കും ശാന്തമായിരിക്കും അന്ത്യഞ്ജലി അര്‍പ്പിക്കുന്ന സ്ഥലത്തെ അന്തരീക്ഷം…!
പക്ഷെ കേരളത്തിലെ സ്ഥിതിയോ…??….
കരഞ്ഞ് കലങ്ങിയ കണ്ണുമായി ഒന്നും പറയാനാകാതെ വരുന്നവരുടെ അണ്ണാക്കിലേക്ക് കോല് തള്ളിക്കേറ്റി ‘എന്തെങ്കിലും പറയൂ എന്തെങ്കിലും പറയൂ’ എന്നും പറഞ്ഞ് മാപ്രകള്‍ സീന്‍ ഉണ്ടാക്കുകയാണ്….അത് എത്ര തരംതാണ പണിയാണെന്ന് നോക്കണേ…

യാതൊരുവിധ സാമാന്യമര്യാദയും ഇല്ലാത്ത തനി പപ്പരാസികള്‍ ആയി മലയാളി മാപ്രകള്‍ മാറിക്കഴിഞ്ഞിരുക്കുകയാണ്….
പറയാന്‍ വന്നത് ഇത്രയേ ഉള്ളൂ…
ഇതിനൊരു മാറ്റം വേണ്ടേ…?…
താഴെ ഒരു ഫോട്ടോ ഉണ്ട്… അതൊന്ന് ശ്രദ്ധിച്ച് നോക്കൂ…. ഡസ്‌ക്ക് വെച്ച് … അവിടെ മൈക്കും ക്യാമറയും വെച്ച് …എത്ര മര്യാദയോടെയാണ് ചാനലുകാര്‍ പെരുമാറുന്നത് എന്ന് നോക്കൂ….
ഇത് ഒരു പ്രമുഖ നടന്‍ മരണമടഞ്ഞപ്പോള്‍ … ചെന്നൈയില്‍….!