‘എംഡിഎംഎ എടുക്കട്ടെ’എന്ന് അവർ ചോദിച്ചു; ചോക്ലേറ്റ് ആണെന്നായിരുന്നു ഞാൻ കരുതിയത് വെളിപ്പെടുത്തലുമായി മീനാക്ഷി

വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ താരമാണ് മലയാളികളുടെ സ്വന്തം മീനാക്ഷി അനൂപ്. പിന്നീട് അവതാരകയായി എത്തിയ താരം പിന്നീട് നമ്മുടെയെല്ലാം മീനുട്ടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ സ്‌കൂളിലെ ആൺകുട്ടികൾ തന്നോട് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന്…

വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ താരമാണ് മലയാളികളുടെ സ്വന്തം മീനാക്ഷി അനൂപ്. പിന്നീട് അവതാരകയായി എത്തിയ താരം പിന്നീട് നമ്മുടെയെല്ലാം മീനുട്ടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ സ്‌കൂളിലെ ആൺകുട്ടികൾ തന്നോട് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് മീനാക്ഷി.

അടുത്തിടെ സിനിമയുടെ ഷൂട്ടിംഗിനായി ഒരു സ്‌കൂളിൽ എത്തിയപ്പോഴാണ് മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് ചില വിദ്യാർത്ഥികൾ തന്നോട് ചോദിച്ചത് എന്നാണ് മീനാക്ഷി പറയുന്നത്. ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലാണ് താനിപ്പോൾ അഭിനയിക്കുന്നത്. വിജയ് യേശുദാസാണ് സിനിമയിലെ നായകൻ. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഇതെന്നും മീനാക്ഷി പറഞ്ഞു.

സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളിൽ നടക്കുകയായിരുന്നു. ഞാൻ അവിടുത്തെ കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും നടന്നു. അപ്പോൾ അവിടത്തെ പ്ലസ് വൺ, പ്ലസ് ടു-വിൽ പഠിക്കുന്ന കുറേ ആൺകുട്ടികൾ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ ചോദിച്ചു.ഒരു പക്ഷെ തമാശയ്ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് താൻ കേട്ടിട്ടുപോലുമില്ല, ഞാൻ കരുതിയത് ‘എം ആന്റ് എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് എന്നാണെന്നും താരം പറഞ്ഞു