“എന്നെ ഞാൻ ആക്കിയ സിനിമ ഇതായിരുന്നു” – മീര ജാസ്മിന്‍

ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച് പിന്നീട് അഭിനയ മേഖലയില്‍ നിന്നങ്ങ് വിട്ട് നിന്നപ്പോള്‍ ആരാധകര്‍ക്ക് അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സങ്കടമായി മാറി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോഴും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു മീര ജാസ്മിന്‍ എന്ന നടിയെ മലയാളി പ്രേക്ഷകര്‍. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെയാണ് മീര മലയാള സിനിമയിലേക്ക് തിരിച്ചു  വന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ കൂടി മീര ജാസ്മിന്‍ ഓഫിഷ്യലായി വന്ന് ചേര്‍ന്നതോടെ അരാധകര്‍ അതും ആഘോഷമാക്കി മാറ്റി.

ഇപ്പോള്‍ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും പെട്ടെന്ന് തന്നെ റൈലായി മാറുകയാണ്. ഇപ്പോഴിതാ മീരജാസ്മിന്‍ പങ്കുവെച്ച തന്റെ പഴയകാല സിനിമയുടെ ചിത്രവും അതിനോടൊപ്പം താരം പങ്കുവെച്ച കുറിപ്പുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിച്ച എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു.

https://www.instagram.com/p/CZRVsZsPJ_7/?utm_source=ig_web_copy_link

എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്,” സിനിമയിലെ തന്റെ സീനുകള്‍ അടങ്ങുന്ന രണ്ട് ഫോട്ടോകള്‍ കൂടി പങ്കുവെച്ച് മീര കുറിച്ചു. അതില്‍ ഒരു ചിത്രം അന്ന് ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു. ചിത്രത്തിന് താഴെ കീര്‍ത്തന കമന്റും ചെയ്തിട്ടുണ്ട്. ”ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്,” അതിന് മറുപടിയായി വളരെ സന്തോഷം എന്ന മറുപടി കമന്റ് മീര ജാസ്മിനും കൊടുത്തിട്ടുണ്ട്.

Previous articleഎന്റെ നിലനിൽപ്പ് നോക്കാൻ എനിക്ക് ഫേസ്ബുക്കോ, ഫാൻസ്‌ അസോസിയേഷനോ ചിലവിനു തരുന്നില്ല അശ്വതി !!
Next articleആക്രി സാധനം പെറുക്കി ജീപ്പുണ്ടാക്കി..ആ ജീപ്പ് വാങ്ങി സ്വന്തം ജീപ്പ് നൽകി ആനന്ദ് മഹിന്ദ്ര !!