തിങ്കളാഴ്ച്ച വിശേഷങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍! ഒപ്പം ഒരാളേയും താരം പരിചയപ്പെടുത്തുന്നു!!

മലയാളത്തിന്‌റെ പ്രിയ നടിയാണ് മീര ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ തിങ്കളാഴ്ച വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര. ഒപ്പം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെയും താരം തന്റെ ആരാധകര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ വ്യക്തിയെ ആണ് മീര തന്റെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്. എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ് എന്ന് പറഞ്ഞാണ് രാധയെ താരം പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.

വര്‍ഷങ്ങളായി മീര ജാസ്മിന്റെ കൂടെ നില്‍ക്കുന്ന വ്യക്തിയാണ് രാധ. രാധയെ കെട്ടിപ്പിടിച്ചുള്ള ഫോട്ടോകളാണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹത്തിന്റേയും ഊഷ്മളതയുടേയും അനുകമ്പയുടേയും നിസ്വാതര്‍ത്ഥതയുടേയും ആള്‍രൂപമാണ് രാധ എന്നാണ് മീര ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളായി സജീവമായി തുടരുന്ന മീര ജാസ്മിന്റെ ഫോട്ടോകളും വിശേഷങ്ങളും പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്.

സിനിമാ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാകും എന്ന് അറിയിച്ച താരം, ഇപ്പോള്‍ തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും അത് വഴി പങ്കുവെച്ച് എത്താറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്ന് മീരയ്ക്ക് മലയാളികള്‍ മനസ്സറിഞ്ഞ വരവേല്‍പ്പായിരുന്നു നല്‍കിയത്.

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചു വരവ്. മകള്‍ എന്ന സിനിമയിലെ മീരയുടെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇനി താരത്തിന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Previous articleകുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ; നടി അംബിക റാവു അന്തരിച്ചു
Next articleറോബിന്റെ സിനിമയില്‍ ദില്‍ഷയും..!? താരം പറഞ്ഞത് കേട്ടോ?