ഒടുവിൽ ആ സർപ്രൈസ് പുറത്ത് വിട്ട് മേഘ്‌ന, ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ലെന്ന് പ്രേക്ഷകർ

സിനിമ ലോകത്തെ ഒന്നനടങ്കം വേദനയിൽ ആഴ്ത്തിയ ഒരു മരണം ആയിരുന്നു ചിരഞ്ജീവി സർജയുടേത്. താരത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു, അതിലധികം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണി ആയിരുന്നു…

സിനിമ ലോകത്തെ ഒന്നനടങ്കം വേദനയിൽ ആഴ്ത്തിയ ഒരു മരണം ആയിരുന്നു ചിരഞ്ജീവി സർജയുടേത്. താരത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു, അതിലധികം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണി ആയിരുന്നു എന്ന വാർത്തയാണ്, ചിരഞ്ജീവിയുടെ മരണത്തിൽ പൊട്ടിയകരയുന്ന മേഘ്‌നയുടെ ചിത്രങ്ങൾ എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു, ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ മേഘ്‌ന തന്റെ പേരും മാറ്റിയിരുന്നു, തന്റെ ഭർത്താവ് എന്നും തന്റെ കൂടെ ഉണ്ടാകാൻ വേണ്ടി അദ്ദേഹത്തിന്റെ പേര് മേഘ്‌ന തന്റെ പേരിനൊപ്പം ചേർത്തു.

ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ താരത്തിന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു താരകുടുംബം, മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, മേഘ്‌നയ്‌ക്കൊപ്പം ചിരഞ്ജീവിയുടെ കട്ട് ഔട്ട് സ്ഥാപിച്ചതും ഏറെ വാർത്ത ആയിരുന്നു, പിന്നാലെയാണ് താരപത്നി ഒരു ആൺകുഞ്ഞിനിനു ജന്മം നൽകിയത്, മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹ നിശ്ചയം നടന്ന അതെ ദിവസം തന്നെയാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. തങ്ങളുടെ മകനെ ഞങൾ ചിന്തു എന്ന് വിളിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

meghna-with-chiranjeevi

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഒരു സര്‍പ്രൈസ് വരുന്നുണ്ടെന്ന അറിയിപ്പുമായിട്ടാണ് മേഘ്‌ന എത്തിയത്. ഫെബ്രുവരി പന്ത്രണ്ടിന് രാവിലെ 9 മണിയ്ക്ക് അത് പുറത്ത് വിടുമെന്നുള്ള കാര്യവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിരുന്നു. മേഘ്‌നയുടെ പോസ്റ്റ് ഏറ്റുപിടിച്ച് സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു.ഫെബ്രുവരി 12 ന് ആകാംഷ ജനിപ്പിക്കുന്നൊരു വാര്‍ത്ത വരുന്നുണ്ട്. ഞാനും അതിന് ആവേശത്തോടെ കാത്തിരിക്കുകയാണെന്നായിരുന്നു നസ്രിയ സൂചിപ്പിച്ചത്. പ്രേക്ഷകർ കരുതിയത് നസ്രിയ അമ്മയാകാൻ പോകുന്ന വാർത്ത ഇവർ പുറത്ത് വിടുമെന്നാണ്, എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മേഘ്നയാണ് ആ വാർത്ത പുറത്ത് വിട്ടത്,

ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ആദ്യം ചിരഞ്ജീവി സര്‍ജയുടെയും പിന്നെ മേഘ്‌നയുടെയും ഇരുവരും ഒന്നിച്ചുള്ളതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു വീഡിയോ. ഇരുവരുടെയും വിവാഹസമയത്തുള്ളതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒടുവില്‍ മകനിലേക്ക് എത്തി. ചിരഞ്ജീവി സര്‍ജയുടെ പേരില്‍ നിന്നും ജൂനിയര്‍ ചീരു എന്ന എഴുത്താണ് കാണിക്കുന്നത്. വീഡിയോയുടെ അവസാനം മകനെ എടുത്ത് നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രവും മകന്റെ ശബ്ദവും കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ. ഒത്തിരി സ്‌നേഹത്തോടെ ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജ് സര്‍ജയും എന്നുമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങൾ ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷച്ചില്ല, ഞങ്ങളെ ഒരുപാട് നിരാശപ്പെടുത്തി, എന്തായാലൂം മേഘ്‌നയുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു, നസ്രിയ അമ്മയാകുന്നു എന്ന വാർത്തയാണ് പ്രതീക്ഷിച്ചത് എന്നും ആരാധകർ പറയുന്നു