‘ടർബോ’യുടെ കഥ പറയാൻ മമ്മൂക്കയുടെ അടുത്തുചെന്ന്! എന്നാൽ തിരിച്ചു വന്നത് ‘ഓസ്ലറി’ലുള്ള മമ്മൂക്കയുടെ ഡേറ്റുമായി, മിഥുൻ മാനുവൽ 

ഈ അടുത്ത കാലത്തു മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ ആണ് മമ്മൂട്ടി, ഇപ്പോൾ നടന്റെ ടർബോ എന്ന ഹിറ്റ് ചിത്രത്തിന്റെ റിലീസിനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥകൃത്തായ മിഥുൻ മാനുവൽ തോമസ് ടർബോയുടെ പ്രൊമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ മമ്മൂക്കയുടെ അടുത്ത് ടർബോയുടെ കഥ പറയാനാണ്  ചെന്നത്, എന്നാൽ തിരിച്ചു താൻ എത്തിയത് ഓസ്‍ലറിലെ  മമ്മൂക്കയുടെ ഡേറ്റുമായി മിഥുൻ പറയുന്നു

ഞാൻ അന്ന് മമ്മൂക്കയുടെ അടുത്തുപോയത് ടർബോയുടെ കഥ പറയാൻ വേണ്ടി, യന്നാൽ ഞാൻ തിരിച്ചത്തിയത് രണ്ടു സിനിമയിലെ മമ്മൂക്കയുടെ ഡേറ്റുമായി, ടർബോയുടെ കഥ പറയാൻ വേണ്ടി ചെന്ന എന്നോട് അദ്ദേഹം നിർബന്ധിച്ചു ഓസ്ലറിലെ കഥ പറയിപ്പിച്ചു. അങ്ങനെ ജയറാമിന്റെ സിനിമയിലെ കഥ കേൾക്കണമെന്ന് പറഞ്ഞ അദ്ദേഹം എന്നെ കൊണ്ട് കഥ പറയിപ്പിച്ചു, എന്നിട്ട് എന്നോട് ചോദിച്ചു അതിലെ മറ്റൊരു പ്രധാന കഥപാത്രം ഞാൻ ചെയട്ടെ എന്ന്

ഞാൻ പറഞ്ഞു വേണ്ടന്ന്, കാരണം പടം അത് താങ്ങില്ലായിരുന്നു, അങ്ങനെ ഞാൻ അതിന് ആദ്യം സമ്മതിച്ചില്ല എന്നാൽ പിന്നീട് എനിക്ക് തോന്നി ആ കഥാപാത്രം മമ്മൂക്ക ചെയ്യ്താൽ നന്നായിരിക്കുമെന്ന്, അങ്ങനെയാണ് ഞാൻ ഓസ്ലറിലെയും ടർബോയിലേയും അദ്ദേഹത്തിന്റെ ഡേറ്റുമായി തിരിച്ചെത്തുന്നത് മിഥുൻ മാനുവൽ പറയുന്നു