തനിക്ക് ലഭിച്ച അവാർഡുകൾ സ്വർണ്ണത്തിന്റേതാണെന്ന് അമ്മ തെറ്റിദ്ധരിച്ചു! അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചാണ് എന്റെ ആദ്യ റെക്കോർഡർ വാങ്ങുന്നത്; എ ആർ റഹുമാൻ 

തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തി തന്റെ അമ്മയാണെന്ന് നിരവധി തവണ ഗായകനും, സംഗീത സംവിധായകനുമായ എ ആർ റഹ്‌മാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രെദ്ധ നേടുന്നത്, തന്റെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് തന്റെ ‘അമ്മ കരീമാ ബീഗമാണ്, തനിക്ക് ലഭിക്കുന്ന അവാര്ഡുകളെല്ലാം അമ്മ വിചാരിച്ചത് സ്വർണ്ണത്തിന്റേതാണെന്നാണ്, അതുകൊണ്ടു അവയെല്ലാം അമ്മ ഒരു തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. അമ്മയുടെ മരണ ശേഷം ദുബായിലെ ഒരു സ്റ്റുഡിയോയിൽ താൻ സമർപ്പിക്കുകയും ചെയ്യ്തു റഹ്‌മാൻ പറയുന്നു

താനൊരു സ്റ്റുഡിയോ തുടങ്ങുന്ന സമയത്തു തന്റെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു സംഗീതോപകരണം പോലുമില്ലായിരുന്നു, ഒരു എസിയും ഷെൽഫും കാർപെറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നും വാങ്ങാൻ പണമില്ലാതെ ഞാനവിടെ ഇരിക്കും. അമ്മ തന്റെ ആഭരണങ്ങൾ പണയം വെക്കാൻ തന്നപ്പോഴാണ് എന്റെ ആദ്യത്തെ റെക്കോർഡർ ഞാൻ വാങ്ങുന്നത്. അവിടെ നിന്നും തനിക്ക് ശക്തി ലഭിച്ചു, ആ ഒരുമനിമി ഷമാണ് ഞാൻ ആകെ മാറിയത് റഹ്മാൻ പറയുന്നു

തന്റെ ബാല്യകാലം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു, അച്ഛന്റെ ചികത്സ നടക്കുന്ന ഹോസ്പിറ്റലിൽ ആയിരുന്നു കൂടുതലും താൻ ചിലവഴിച്ചത്, 11 വയസുള്ളപ്പോൾ പല പണിക്കും പോയി തുടങ്ങി, തനിക്ക് ആ കിട്ടുന്ന സമയം സംഗീതത്തിനായി ചിലവഴിച്ചു, അത് എനിക്ക് പിന്നീട് ഒരു അനുഗ്രഹമായി മാറി. റഹുമാൻ പറയുന്നു